High Court direct | 'ഗേൾസ് സ്‌കൂളിൽ 2 മാസത്തേക്ക് സാനിറ്ററി നാപ്കിനുകൾ സംഭാവനയായി നൽകൂ'; യുവതിക്ക് ഹൈകോടതിയുടെ നിർദേശം; സംഭവം ഇങ്ങനെ
Oct 3, 2022, 12:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) യുവതിക്കെതിരെ ചുമത്തിയ പണമിടപാട് കേസ് റദ്ദാക്കിയതിന് പകരമായി ഗേൾസ് സ്‌കൂളിൽ രണ്ട് മാസത്തേക്ക് സാനിറ്ററി നാപ്കിൻ നൽകണമെന്ന് ഡെൽഹി ഹൈകോടതിയുടെ നിർദേശം. പണം തട്ടിയതായും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രീത് വിഹാർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകൻ നൽകിയ കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 100 ൽ കുറയാത്ത പെൺകുട്ടികൾക്ക് രണ്ട് മാസത്തേക്ക് സാനിറ്ററി നാപ്കിനുകൾ നൽകാനാണ് കോടതി നിർദേശം.
അഭിഭാഷകന്റെയും മുതിർന്ന സഹപ്രവർത്തകന്റെയും നിയമസേവനം തേടിയതിന് ശേഷം യുവതി പണം നൽകാൻ വിസമ്മതിച്ചെന്നാണ് ആരോപണം. ഫെബ്രുവരി 16-ന് കർക്കർദൂമ കോടതിക്ക് മുമ്പാകെ കക്ഷികൾ ഒത്തുതീർപ്പിലെത്തി, എഫ്‌ഐആറുകൾ റദ്ദാക്കുന്നതിന് പരസ്പരം സഹകരിക്കാൻ അവർ തയ്യാറായി. തുടർന്ന് ഇരുവരും ഹൈകോടതിയിൽ ഹാജരായി, തങ്ങളുടെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നും അറിയിച്ചു.
കക്ഷികൾ തർക്കം പരിഹരിച്ചതിനാൽ, ഇനി പരാതി പ്രോസിക്യൂട് ചെയ്യുന്നതിൽ ഒരു ലക്ഷ്യവും ഉണ്ടാകില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷിച്ചു. കൂടാതെ കേസിലെ പരാതിക്കാരനായ അഭിഭാഷകനോട് ഡെൽഹി ഹൈകോടതി ലീഗൽ സർവീസസ് കമിറ്റി ഓഫീസിൽ റിപോർട് ചെയ്യാനും മൂന്ന് മാസത്തേക്ക് കഴിവിന്റെ പരമാവധി സൗജന്യമായി കേസുകൾക്ക് ഏറ്റെടുക്കാനും കോടതി നിർദേശിച്ചു. 'പൊലീസിന്റെയും ജുഡീഷ്യറിയുടെയും ഗണ്യമായ സമയം പാഴാക്കിയെന്നാണ് എന്റെ അഭിപ്രായം. പ്രധാന കാര്യങ്ങൾക്കായി വിനിയോഗിക്കാവുന്ന പൊലീസിന്റെ ഉപയോഗപ്രദമായ സമയം ഈ കേസിനായി മാറ്റി. അതിനാൽ, ഇരുവരും ചില സാമൂഹിക നന്മകൾ ചെയ്യണം', ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു.

You might also like:
Keywords: ‘Provide sanitary napkins to a girls’ school’: Delhi High Court directs woman as condition for quashing extortion case, National,newdelhi,News,Top-Headlines,Latest-News,school,Girl students,High Court,Health.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.