ലോക്ക്ഡൗണില്‍ തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്ക്കും ഭക്ഷണം നല്‍കണം; മുഖ്യമന്ത്രി
Mar 27, 2020, 19:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.03.2020) ലോക്ക്ഡൗണ്‍ കാലത്ത് പൊതുവിടങ്ങള്‍ നിശ്ചലമാകുമ്പോൾ പട്ടിണിയിലായിപ്പോകുന്ന തെരുവുനായകള്‍ക്ക് ഭക്ഷണം നല്കാന് സംവിധാനം ഒരുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥയുണ്ട്. ഭക്ഷണം ലഭിക്കാതെ വന്നാല്‍ അവ അക്രമാസക്തമാകാന്‍ ഇടയുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. തെരുവുനായകള്‍ക്കുള്ള ഭക്ഷണം ഒരു പ്രശ്നമായി കണ്ടുകൊണ്ട് അവയ്ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണം- മുഖ്യമന്ത്രി പറഞ്ഞു. കുരങ്ങന്മാര്ക്കും ഭക്ഷണം നല്‍കണം
ശാസ്താംകോട്ട, മലപ്പുറത്തെ മുന്നിയൂര്‍, തലക്കളത്തൂര്‍, വള്ളിക്കാട് തുടങ്ങിയ നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇപ്പോള്‍ എത്തുന്നില്ല. അവിടെ എത്തിയിരുന്ന ഭക്തരാണ് അവിടെയുണ്ടായിരുന്ന കുരങ്ങന്മാര്ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇപ്പോള്‍ കുരങ്ങന്മാര്ക്ക് ഭക്ഷണം ലഭിക്കുന്നില്ല. ഇതുമൂലം കുരങ്ങന്മാര് അക്രമാസക്തരാകുന്നുണ്ട്. ഇതിനു പരിഹാരം കാണാന്‍ സാധിക്കുന്നത് ക്ഷേത്ര അധികാരികള്‍ക്ക് തന്നെയാണ്. കുരങ്ങന്മാര്ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യം അവര്‍ ഒരുക്കേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
Summary: Provide food to monkeys and dogs: Kerala Chief Minister

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.