കരുണയുള്ളവളാണ് പ്രിയങ്ക: അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ടരവയസുകാരിക്ക് സ്വകാര്യ വിമാനം ചാര്‍ട്ട് ചെയ്ത് ഡെല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 11.05.2019) അര്‍ബുദം പിടിപെട്ട് ഗുരുതരാവസ്ഥയിലായ രണ്ടരവയസുകാരിയെ സ്വകാര്യ വിമാനം ചാര്‍ട്ട് ചെയ്ത് ഡെല്‍ഹിയിലെ ആശുപത്രിയിലെത്തിച്ച് മാതൃകയായിരിക്കയാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

അര്‍ബുദം ബാധിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള കമലാ നെഹ്റു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടര വയസ്സുകാരി. കഴിഞ്ഞ ദിവസം കുട്ടിയുടെ നില ഗുരുതരമാവുകയും അധികം ആയുസില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുകയും ചെയ്തു.

  കരുണയുള്ളവളാണ് പ്രിയങ്ക: അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ടരവയസുകാരിക്ക് സ്വകാര്യ വിമാനം ചാര്‍ട്ട് ചെയ്ത് ഡെല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചു

പ്രയാഗ് രാജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല കുട്ടിയുടെ രോഗവിവരം അറിയുകയും ഉടന്‍ തന്നെ പ്രിയങ്ക ഗാന്ധിയെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. 

പിന്നെ മറ്റൊന്നും ആലോചിക്കാതെ ഉടന്‍ തന്നെ സ്വകാര്യ വിമാനം ഏര്‍പ്പാടാക്കി പെണ്‍കുട്ടിയെയും കുടുംബത്തെയും ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. അതേസമയം പ്രിയങ്കയുടെ ഈ സത്പ്രവര്‍ത്തി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priyanka Gandhi gets private jet to rush terminally ill girl to AIIMS, New Delhi, News, Politics, Health, Health & Fitness, Priyanka Gandhi, Treatment, hospital, Flight, Congress, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia