കൊല്ലം ശങ്കേഴ്സ് ആശുപത്രി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു
Oct 10, 2018, 17:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 10.10.2018) കൊല്ലം ശങ്കേഴ്സ് ആശുപത്രി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ 11ന് രാവിലെ 10മണിക്ക് ആശുപത്രി പടിക്കല്‍ ധര്‍ണ നടത്തുമെന്ന് എസ്.എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി നേതാക്കളായ ഡി രാജ്കുമാര് ഉണ്ണി, ഡി പ്രഭ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രി സ്വകാര്യവത്ക്കരിക്കുന്നതിന്റെ ആദ്യപടിയായി ഫാര്‍മസിയും ലാബും കരാര്‍ അടിസ്ഥാനത്തില്‍ ദീര്‍ഘകാലത്തേക്ക് നല്കാന് പത്രപ്പരസ്യം നല്‍കിയതിനെതിരെയാണ് സമരം. ആര് ശങ്കറിന്റെ പേരിലുള്ള ഏക സ്ഥാപനമാണ് ആശുപത്രി. ട്രസ്റ്റിന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി, കൊല്ലം ജില്ലയില്‍ ആയൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികള്‍ ഇതിനകം പൂട്ടിക്കഴിഞ്ഞു.
കൊല്ലം ജില്ലയില്‍ ആദ്യമായി ഒരു ആശുപത്രിയില്‍ സ്കാനിംഗ് യൂനിറ്റ് തുടങ്ങിയത് ശങ്കേഴ്സിലായിരുന്നു. 300 കിടക്കകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 99 ആയി കുറഞ്ഞു. നിലവില്‍ ഡോക്ടര്‍മാരും രോഗികളുമില്ലാതെ ആശുപത്രി തകര്‍ച്ചയുടെ വക്കിലാണെന്ന് നേതാക്കള്‍ പറഞ്ഞു. എസ്.എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക ബജറ്റില്‍ ഓരോ വര്‍ഷവും മുപ്പത് മുതല്‍ അന്‍പത് കോടി രൂപ വരെ ആശുപത്രിയുടെ വികസനത്തിനായി മാറ്റിവയ്ക്കുന്നുണ്ട്.
ഇത് എങ്ങോട്ട് പോകുന്നുവെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. വെള്ളാപ്പള്ളി ട്രസ്റ്റിന്റെ ചുമതലയേറ്റെടുക്കുന്ന സമയത്ത് ആശുപത്രിയില്‍ അഞ്ചുകോടിയോളം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ തുകയും ബാങ്ക് വായ്പയും ചേര്‍ത്താണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി(സിംസ്) നിര്‍മ്മിച്ചത്. എന്നാല്‍ സിംസിന്റെ നിര്‍മാണ കരാറുകാരന് കുടിശ്ശിക പണം ലഭിക്കാന്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
സൂചനാ സമരത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിലാണ് ധര്‍ണ നടത്തുന്നത്. സ്വകാര്യവത്ക്കരണ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംരക്ഷണ സമിതി ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ കടകമ്പള്ളി മനോജ്, പ്രൊഫ. ജെ ചിത്രാംഗദന്‍ എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Privatization ; Kollam Shankar's Hospital staffs move to protests, Kollam, News, Protection, Hospital, Health, Health & Fitness, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.