കോവിഡ്-19 മുന്‍കരുതല്‍ ഡോസ് കുത്തിവെയ്പ് നടത്തുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്രം
Apr 9, 2022, 15:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 09.04.2022) സ്വകാര്യ വാക്സിനേഷന് സെന്ററുകളില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കരുതലായി മൂന്നാം ഡോസ് കോവിഡ് -19 വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് പരമാവധി 150 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്രം. മുന്‍കരുതല്‍ ഡോസിന്റെ വില, ആദ്യ ഡോസിന്റെ വിലയ്ക്ക് തുല്യമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രടറിമാരുടെ ഓറിയന്റേഷന്‍ മീറ്റിംഗിലാണ് കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷന് ഇക്കാര്യം അറിയിച്ചത്.
18 വയസ്സിന് മുകളിലുള്ളവര്‍ക്കും രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് ഒമ്പത് മാസമോ 39 ആഴ്ചയോ പൂര്‍ത്തിയാക്കിയ എല്ലാവര്ക്കും മുന്‍കരുതല്‍ മൂന്നാം ഡോസിന് ഏപ്രില്‍ 10 മുതല്‍ അര്‍ഹതയുണ്ടെന്ന് ആരോഗ്യമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
അര്‍ഹരായ എല്ലാവരും ഇതിനകം തന്നെ കോവിന്‍ പ്ലാറ്റ്ഫോമില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍, മുന്‍കരുതല്‍ ഡോസിന് പുതിയ രെജിസ്ട്രേഷന് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വാക്സിനേഷനുകളും നിര്‍ബന്ധമായും കോവിന്‍ പ്ലാറ്റ്ഫോമില്‍ രേഖപ്പെടുത്തണം, കൂടാതെ 'ഓണ്‍ലൈന്‍ അപോയിന്റ് മെന്റ്', 'വാക്-ഇന്‍' രെജിസ്ട്രേഷന്, വാക്സിനേഷന് എന്നീ രണ്ട് ഓപ്ഷനുകളും സ്വകാര്യ കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കരുതല്‍ ഡോസുകള്‍ നല്കുമ്പോള് ആദ്യത്തെ രണ്ട് ഡോസുകളില്‍ നല്കിയ വാക്സിന് തന്നെയായിരിക്കും മൂന്നാമത്തെ ഷോടിനും ഉപയോഗിക്കുന്നത്.
മുന്‍കരുതല്‍ ഡോസിന് യോഗ്യരായവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പൗരന്മാര് വാക്സിനേഷന് സര്ടിഫികറ്റുകള് തിരുത്തുന്നതിനും കോവിന്‍ പ്ലാറ്റ് ഫോമില്‍ ചേര്‍ത്തിട്ടുള്ള പുതിയ വ്യവസ്ഥകളെക്കുറിച്ച് സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ വിശദമായ ഓറിയന്റേഷന്‍ നടത്തി.
അതേസമയം 12 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും വേഗത്തിലാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Keywords: Private hospitals can charge Rs 150 as service fee above Covid-19 vaccine price: Centre, New Delhi, News, Health, Health and Fitness,COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

