ലക്ഷണങ്ങളില്ലാത്തവരിലെ രോഗം കണ്ടെത്താന്‍ രോഗബാധിത മേഖലകളിലൂടെ സഞ്ചരിച്ച് പരിശോധന; 25 ജയില്‍ വാനുകള്‍ കൊവിഡ് പരിശോധനാ ലാബാക്കാനുള്ള തീരുമാനവുമായി ഡെല്‍ഹി സര്‍ക്കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 20.04.2020) ഡെല്‍ഹി പോലീസിന്റെ 25 ജയില്‍ വാനുകള്‍ കൊറോണ വൈറസ് പരിശോധനക്കായുള്ള സഞ്ചരിക്കുന്ന ലാബുകളാക്കി മാറ്റാന്‍ തീരുമാനിച്ച് ഡെല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്തെ 79 രോഗബാധിത മേഖലകളിലൂടെ സഞ്ചരിച്ച് പരിശോധനകള്‍ നടത്തുന്നതിനായാണ് വാഹനങ്ങള്‍ ക്രമീകരിക്കുന്നത്.

ലക്ഷണങ്ങളില്ലാത്തവരിലെ രോഗം കണ്ടെത്താന്‍ രോഗബാധിത മേഖലകളിലൂടെ സഞ്ചരിച്ച് പരിശോധന; 25 ജയില്‍ വാനുകള്‍ കൊവിഡ് പരിശോധനാ ലാബാക്കാനുള്ള തീരുമാനവുമായി ഡെല്‍ഹി സര്‍ക്കാര്‍

രോഗലക്ഷണങ്ങളില്ലാതിരുന്ന 186 പേര്‍ക്ക് ശനിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിശബ്ദ രോഗവാഹകരിലൂടെയാകാം ഇത്തരത്തില്‍ രോഗം പകര്‍ന്നതെന്ന നിഗമനത്തെ തുടര്‍ന്നാണ് വിപുലമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നത്.

വരുന്ന 3- 4 ദിവസത്തിനുള്ളില്‍ 40,000 റാപ്പിഡ് ടെസ്റ്റുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ട് വാനുകള്‍ വീതം സംസ്ഥാനത്തെ 11 ജില്ലകളിലായും ബാക്കിയുള്ള മൂന്നെണ്ണം തലസ്ഥാനത്തും തുടരും.

കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളില്ലാതെ തിലക് നഗറിലുള്ള 35 പേര്‍ക്കും, തുഗ്ലകാബാദില്‍ നിന്നുള്ള 30 പേര്‍ക്കും, നബികരീമില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും സദാര്‍ ബസാറില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും നിസാമുദ്ദീനില്‍ നിന്നുള്ള രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

അതേസമയം എല്ലാ ജില്ലകളും ഹോട്ട്‌സ്‌പോട്ട് ആയതിനാല്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലത്തെ സാഹചര്യത്തെക്കുറിച്ച് ഏപ്രില്‍ 27 ന് സര്‍ക്കാര്‍ വിലയിരുത്തും.

Keywords:  News, National, India, New Delhi, Police, Test, Treatment, Health, COVID19, Government, Virus, Prisoner  Van Setting up for Covid-19 Labs in Delhi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia