മറ്റു മാർഗങ്ങളില്ലാതെ പ്രധാനമന്ത്രി, ഇറ്റലിയും സ്പെയിനും പാഠമായി, കടുത്ത നടപടികളിലേക്ക് രാജ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 24.03.2020) കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ മറ്റു മാർഗങ്ങളില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇറാനിലും ഇറ്റലിയിലും സ്പെയിനിലുമെല്ലാം കൊറോണ ബാധിച്ച് ജനങ്ങൾ മരിച്ചു വീഴുന്ന സാഹചര്യത്തിലാണ് രാജ്യം സമ്പൂർണമായി അടച്ചിടുക എന്ന സുപ്രധാന തീരുമാനത്തിലേക്ക് പ്രധാനമന്ത്രി എത്തിയത്. രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം നരേന്ദ്രമോഡി അടിവരയിട്ട് ആവർത്തിക്കുകയും ചെയ്തു. അടുത്ത 21 ദിവസം രാജ്യത്തിന് നിര്‍ണായകമാണെന്നും ഈ സമയത്ത് ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ രണ്ടാം ഘട്ടം പിന്നിട്ട് മൂന്നാം ഘട്ടത്തിലേക്ക് [പ്രവേശിച്ചാൽ പിടിച്ചു നിർത്താൻ സാധിക്കില്ലെന്നും ഇറ്റലിയിലെ അവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്നും ആരോഗ്യ വിദ്ധഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എത്തും കൂടി കണക്കിലെടുത്താണ് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.


മറ്റു മാർഗങ്ങളില്ലാതെ പ്രധാനമന്ത്രി, ഇറ്റലിയും സ്പെയിനും പാഠമായി, കടുത്ത നടപടികളിലേക്ക് രാജ്യം

സാമൂഹ്യ അകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോഡി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിത രാജ്യങ്ങള്‍ പോലും തകര്‍ന്നു വീഴുന്നുവെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് മറ്റു രാജ്യങ്ങളിലെ ദുരന്തം മുന്നിൽ കൊണ്ടാണെന്നു വ്യക്തം. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുന്നു.


മറ്റു മാർഗങ്ങളില്ലാതെ പ്രധാനമന്ത്രി, ഇറ്റലിയും സ്പെയിനും പാഠമായി, കടുത്ത നടപടികളിലേക്ക് രാജ്യം

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ രാജ്യം കൃത്യമായിമുന്നൊരുക്കം നടത്തിയില്ലെങ്കിൽ 21 വര്‍ഷം പുറകിലോട്ടുപോകുമെന്നും അദ്ദേഹം പറയുകയുണ്ടായി. അതുകൊണ്ടുതന്നെ മറ്റൊരു മാർഗ്ഗവുമില്ലാതെയാണ് പ്രധാനമന്ത്രി സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

Summary: Prime Minister announes 21 days lockdown
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia