കോവിഡ് 19: രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണം, ''ജനത കര്‍ഫ്യു'' ആചരിക്കണം,പ്രധാനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:(www.kvartha.com 19/03/2020) കോവിഡ്-19 (കൊറോണ) വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണം. ജനങ്ങള്‍ സ്വയം പുറത്തിറങ്ങാതെ സ്വയം പ്രതിരോധം തീര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ 130 കോടി ജനങ്ങളും തയാറെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകളെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് 19: രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണം, ''ജനത കര്‍ഫ്യു'' ആചരിക്കണം,പ്രധാനമന്ത്രി


കൊറോണ തന്നെ ബാധിക്കുന്നില്ലെന്ന് കരുതുന്നുണ്ടെങ്കില്‍, ഭയപ്പാടില്ലാതെ മാര്‍ക്കറ്റിലും മറ്റും ചുറ്റിയടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യുന്ന അന്യായമാണ്. വരുന്ന ദിവസങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വീടിന് പുറത്തിറങ്ങുക. 65 വയസിന് മുകളിലുള്ളവര്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക മഹായുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധിയാണിത്. കോവിഡ് വൈറസ് ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത തെറ്റാണ്. കരുതലോടെ നേരിടണം. കൊറോണയില്‍നിന്ന് മുക്തി നേടാന്‍ ശാസ്ത്രം വഴികളൊന്നും കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഏതാനും ആഴ്ച കൊറോണയെ പ്രതിരോധിക്കാന്‍ മാറ്റിവെക്കണം. രോഗ പ്രതിരോധത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Keywords: News, New Delhi, National, Prime Minister, Trending, Health,Prime minister About covid 19
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia