Price Hike | ചികിത്സ ചിലവേറും; കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് വില കൂടും


● മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വരെ വർധനവ് ഉണ്ടാകും.
● അസംസ്കൃത വസ്തുക്കളുടെ വില വർധനവാണ് പ്രധാന കാരണം.
● പുതിയ വിലകൾ വിപണിയിൽ എത്താൻ രണ്ടോ മൂന്നോ മാസമെടുക്കും.
ന്യൂഡൽഹി: (KVARTHA) കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് അണുബാധകൾ എന്നിവയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രിത മരുന്നുകൾക്ക് വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് സൂചനയെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്‌തു.
അസംസ്കൃത വസ്തുക്കളുടെയും മറ്റ് ചിലവുകളുടെയും വില വർധിക്കുന്നതിനാൽ ഈ നീക്കം മരുന്ന് വ്യവസായത്തിന് ആശ്വാസം നൽകുമെന്ന് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് (AIOCD) ജനറൽ സെക്രട്ടറി രാജീവ് സിംഗാൾ പ്രതികരിച്ചു.
പുതിയ വിലകൾ വിപണിയിൽ ദൃശ്യാമാകാൻ ഏകദേശം രണ്ട് മുതൽ മൂന്ന് മാസം വരെ സമയമെടുക്കുമെന്ന് രാജീവ് സിംഗാൾ കൂട്ടിച്ചേർത്തു. നിലവിൽ വിപണിയിൽ ഏകദേശം 90 ദിവസത്തേക്കുള്ള മരുന്നുകൾ സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വില നിയന്ത്രണ ലംഘനങ്ങൾ വ്യാപകം
അതേസമയം, പാർലമെന്ററി സമിതി നടത്തിയ പഠനത്തിൽ മരുന്ന് കമ്പനികൾ അനുവദനീയമായ വില വർദ്ധനവിൽ കൂടുതൽ ഈടാക്കി മരുന്നുവില നിയന്ത്രണ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) നടത്തിയ പരിശോധനയിൽ 307 കേസുകളിൽ മരുന്ന് കമ്പനികൾ നിയമം ലംഘിച്ചതായു കണ്ടെത്തി.
2013 ലെ ഡ്രഗ് (പ്രൈസസ് കൺട്രോൾ) ഉത്തരവ് അനുസരിച്ചാണ് എൻപിപിഎ മരുന്നുകളുടെ പരമാവധി വില നിശ്ചയിക്കുന്നത്. എല്ലാ നിർമ്മാതാക്കളും വിപണനക്കാരും എൻപിപിഎ നിശ്ചയിച്ച പരമാവധി വിലയിൽ താഴെയോ അല്ലെങ്കിൽ തുല്യമായ വിലയിലോ (ബാധകമായ ചരക്ക് സേവന നികുതി ഉൾപ്പെടെ) ഉൽപ്പന്നങ്ങൾ വിൽക്കണം.
എങ്കിലും, ഈ മാസമാദ്യം, രാസവള മന്ത്രാലയം അറിയിച്ചത്, 2022 ലെ നാഷണൽ ലിസ്റ്റ് ഓഫ് എസ്സൻഷ്യൽ മെഡിസിൻസിൽ ലിസ്റ്റ് ചെയ്ത മരുന്നുകളുടെ വില പരിധി നിർണയിച്ചതിലൂടെ രോഗികൾക്ക് പ്രതിവർഷം ഏകദേശം 3,788 കോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ടെന്നാണ്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Prices of government-controlled medicines for cancer, diabetes, and heart diseases are likely to increase. This decision comes as raw material costs rise, impacting patients and the pharmaceutical industry.
#DrugPrices #Healthcare #Cancer #Diabetes #HeartDisease #MedicineCost