ഡെങ്കിപ്പനി; പായിപ്രയില്‍ അടിയന്തര പ്രതിരോധ നടപടികള്‍, ഉറവിട മാലിന്യ നിര്‍മാര്‍ജ്ജനം ഉറപ്പാക്കും
May 29, 2017, 10:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 29.05.2017) ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത പായിപ്ര ഗ്രാമപഞ്ചായത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത തല യോഗം തീരുമാനിച്ചു. എല്‍ദോ എബ്രഹാം എം എല്‍ എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള എന്നിവരുടെ അധ്യക്ഷതയില്‍ പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളും ആരോഗ്യം, റവന്യൂ, ശുചിത്വ മിഷന്, കുടുംബശ്രീ വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പഞ്ചായത്തില്‍ നിന്നും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 108 പേര് ചികിത്സ തേടിയതില്‍ ഒന്‍പത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പഞ്ചായത്തില്‍ നിന്നും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 108 പേര് ചികിത്സ തേടിയതില്‍ ഒന്‍പത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
- എല്ലാ വാര്‍ഡുകളിലും ഇന്നു മുതല്‍ പ്രത്യേക ഗ്രാമസഭ യോഗം വിളിച്ചു കൂട്ടി കൊതുക് നിര്‍മാര്‍ജ്ജന ശുചീകരണ പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തും.
- അടുത്ത 15 ദിവസത്തിനുള്ളില്‍ എല്ലാ വീടുകളിലും ജനപ്രതിനിധികളും, ആരോഗ്യപ്രവര്‍ത്തകരും, സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ച് കൊതുകുകളുടെ ഉറവിട നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് ബോധവത്കരണം നടത്തും.
- കൊതുക് നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതപെടുത്തുന്നതിനായി മത, സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രദേശത്തെ എല്ലാ ചടങ്ങുകളിലും, ആരാധനാലയങ്ങളിലും, ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കും.
- എല്ലാ സ്കൂളുകളിലും വിദ്യാരംഭ ദിനത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പകര്‍ച്ചവ്യാധികളെ കുറിച്ചും, അവ പകരാനിടയാകുന്ന സാഹചര്യങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കും. തുടര്‍ന്ന്, ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ വീടുകളിലെയും, പരിസരങ്ങളിലെയും സാഹചര്യങ്ങള്‍ കണ്ടെത്തി തടയുകയും, ഇത് സംബന്ധിച്ച കുട്ടികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അദ്ധ്യാപകരുടെ സഹായത്തോടെ വിലയിരുത്തുകയും ചെയ്യും. വിദ്യാരംഭ ദിനത്തില്‍ ഒരു മണിക്കൂര്‍ ആരോഗ്യ ബോധവത്കരണത്തിനായി നീക്കി വെക്കണം.
- കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കും.
പ്രദേശത്തെ എല്ലാ തോട്ടമുടമകളുടെയും, പൈനാപ്പിള്‍ കര്‍ഷകരുടെയും യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് കൊതുക് നിയന്ത്രണ മാര്‍ഗങ്ങള്‍ പാലിക്കുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും വാര്‍ത്താമാധ്യമങ്ങളിലൂടെ രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുവാനും യോഗം തീരുമാനിച്ചു.
Keywords: Kerala, News, Kochi, Health, District Collector, MLA, Dengue Fever, Prevent, Class, Meeting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

