രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 27.03.2021) കഴിഞ്ഞ ദിവസം സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡെല്‍ഹിയിലെ എയിംസിലേക്ക് മാറ്റി. വിദ്ഗധചികിത്സയ്ക്ക് ആയിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡെല്‍ഹി എംയിസ് അധികൃതര്‍ അറിയിച്ചു.
Aster mims 04/11/2022

നെഞ്ചിലെ അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ശനിയാഴ്ചയാണ് എയിംസിലേക്ക് മാറ്റിയത്. 


രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍



കൊറോണ വൈറസ് രോഗത്തിനെതിരായ (കോവിഡ് -19) വാക്‌സിന്റെ ആദ്യ ഡോസ് ഈ മാസം ആദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം വിജയകരമായി നടപ്പിലാക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രപതി നന്ദി അറിയിക്കുകയും വാക്‌സിനേഷന്‍ എടുക്കണമെന്ന് യോഗ്യരായ എല്ലാ പൗരന്മാരെയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Keywords:  News, National, India, New Delhi, Hospital, President, Ram Nath Kovind, Health, Health and Fitness, President Ram Nath Kovind shifted to AIIMS for further treatment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia