എംപിമാരുടെ ശമ്പളം വെട്ടികുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാനം; 30 ശതമാനം തുക പിടിക്കും; ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 06.04.2020) എംപിമാരുടെ ശമ്പളം വെട്ടികുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനാണ് ഇത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷം ഓരോ മാസവും പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്നു 30 ശതമാനം തുക പിടിക്കും. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണമാര്‍ എന്നിവരും ശമ്പളത്തിന്റെ 30 ശതമാനം സ്വമേധയാ തിരികെ നല്‍കും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ വിനിയോഗിക്കുന്നതിനു രണ്ടു വര്‍ഷത്തേയ്ക്ക് വിലക്കും ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തേയ്ക്ക് 10 കോടി രൂപയാണ് ഒരു എംപിയുടെ ഫണ്ടിലുള്ളത്. ആകെ 7900 കോടി രൂപ ഇത്തരത്തില്‍ ലഭിക്കും.

എംപിമാരുടെ ശമ്പളം വെട്ടികുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാനം; 30 ശതമാനം തുക പിടിക്കും; ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ്

ഇങ്ങനെ സമാഹരിക്കുന്ന മുഴുവന്‍ തുകയും കൊവിഡ് ദുരിതാശ്വാസത്തിനായി പ്രത്യേകം രൂപീകരിച്ച സംയുക്ത ഫണ്ടിലേക്ക് വകയിരുത്തും. സംസ്ഥാന സര്‍ക്കാരുകളും സമാന രീതിയില്‍ മാതൃകാപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും കേന്ദ്ര സര്‍ക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Keywords:  President, PM, Ministers, To Take 30% Pay Cut Amid Coronavirus Crisis, New Delhi, News, Politics, Health, Health & Fitness, Salary, Press meet, Cabinet, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia