മടങ്ങിവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്നൊരുക്കങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.05.2020) വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുന്നത്.

ആ തീരുമാനം വരുന്നതിനുമുമ്പ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ നേരത്തേ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മടങ്ങിവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്നൊരുക്കങ്ങള്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍

1. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ഉള്‍പ്പെടും.

2. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനകം തന്നെ 1,30,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

3. അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റയിനിലേക്ക് മാറ്റും.

4.ആരോഗ്യപ്രശ്‌നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടില്‍ ക്വാറന്റയിനില്‍ കഴിയണം.

5. ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.

സമിതി രൂപീകരണം

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീകരിക്കും.

തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി, പിഎച്ച്‌സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍.

ജില്ലാ തലത്തിലെ കമ്മറ്റി

ജില്ലാതലത്തില്‍ കലക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.

ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും.

സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്റെ ചുമതലയായിരിക്കും.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചുപോകുന്നതിന് പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ ഉത്തരവ് വന്നപ്പോള്‍ ബസ് മാര്‍ഗം ഇവരെ കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. ഈ ഘട്ടത്തില്‍ നാം വീണ്ടും ഇടപെട്ടു. ഇപ്പോള്‍ സ്‌പെഷ്യല്‍ ട്രെയിന്‍ തന്നെ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ തിരിച്ചെത്തുന്ന സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഒസി കൂടി ലഭിച്ചാലേ ഇവിടെനിന്ന് ട്രെയിന്‍ പുറപ്പെടാന്‍ പറ്റൂ എന്ന സ്ഥിതിയുണ്ട്. ചില സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഒസി കിട്ടാന്‍ താമസിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്. ചീഫ് സെക്രട്ടറി മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

സഹായ ധനം

സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ ജീവനക്കാര്‍ക്ക് സഹായധനം അനുവദിച്ചിട്ടുണ്ട്. വേതനം ലഭിക്കാത്തവര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കും അടച്ചു തുകയുടെ 90 ശതമാനമോ 7500 രൂപയോ ഏതാണ് കുറവ് എന്ന നിരക്കില്‍ പലിശരഹിത ധനസഹായം നല്‍കും. തിരിച്ചടവ് പരമാവധി 24 മാസഗഡുക്കളായിരിക്കും. 30,000 അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം പ്രയോജനകരമാകും.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പ് കുടിശ്ശിക 131 കോടി രൂപ പൂര്‍ണമായും വിതരണം ചെയ്തു.

സര്‍ക്കാര്‍ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മനസ്സിലാക്കാന്‍ ഒരു വെബ് സൈറ്റ് ഉടന്‍ ആരംഭിക്കും.

Keywords:  Preparations for the Returnees of the State, Thiruvananthapuram, News, Health, Health & Fitness, Lockdown, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia