18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് ഏപ്രില്‍ 10 മുതല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) ജൂണില്‍ കോവിഡ് നാലാം തരംഗം സംഭവിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ രാജ്യത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍കാരിന്റെ തീരുമാനം. ഏപ്രില്‍ പത്തുമുതല്‍ 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍കാര്‍ നിര്‍ദേശിച്ചിരിക്കയാണ്.
Aster mims 04/11/2022

18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് ഏപ്രില്‍ 10 മുതല്‍

സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര പോരാളികള്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും കരുതല്‍ ഡോസ് നല്‍കുന്നുണ്ട്. ആദ്യ രണ്ടു ഡോസിന് നല്‍കിയ വാക്സിന്‍ തന്നെ കരുതല്‍ ഡോസായി നല്‍കാനാണ് കേന്ദ്രസര്‍കാര്‍ നിര്‍ദേശിച്ചത്.

പതിനഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 83 ശതമാനം പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചതായാണ് കേന്ദ്രസര്‍കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 96 ശതമാനം പേര്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.

Keywords: Precaution Dose Now Available for 18+ Group at Pvt Centres, Vaccination to Begin from April 10, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia