കാണാതായ വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി
Jan 16, 2018, 11:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 16.01.2018) കാണാതായ വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി. രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തതായുള്ള കിംവദന്തികള്‍ക്കിടെയാണ് അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്തെ പാര്‍ക്കില്‍ നിന്നും തൊഗാഡിയയെ കണ്ടെത്തുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇതോടെ പലതരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്.
പോലീസ് അദ്ദേഹത്തെ കണ്ടെത്തിയശേഷം ശാഹിബാഗിലെ ചന്ദ്രമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അബോധാവസ്ഥയ്ക്ക് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
1996ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയതിന് തൊട്ടുപിന്നാലെയാണ് തൊഗാഡിയയെ കാണാനില്ലെന്നും അദ്ദേഹത്തെ പോലീസ് സംഘം തട്ടിക്കൊണ്ട് പോയതാണെന്നും വി.എച്.പി പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഗുജറാത്തിലെ വി.എച്ച്.പി ഓഫീസില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് തൊഗാഡിയയെ കാണാതായതെന്നാണ് വി.എച്ച്.പിയുടെ ആരോപണം.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയില്‍ തങ്ങള്‍ എത്തിയെങ്കിലും തൊഗാഡിയയെ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. തൊഗാഡിയയെ തങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു. ഈ വിശദീകരണത്തില്‍ തൃപ്തരാകാതിരുന്ന നാല്‍പ്പതോളം വരുന്ന വി.എച്ച്.പി പ്രവര്‍ത്തകര്‍ സോളയിലെ പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pravin Togadia, Who Went 'Missing', Found Unconscious In Park, New Delhi, News Paper, Politics, Gossip, Police, Arrest, Hospital, Treatment, Health & Fitness, Health, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.