വിശക്കുമ്പോള്‍ കഴിക്കാന്‍ ഒന്നും കിട്ടിയില്ല, ഒടുവില്‍ മണ്ണ് വാരിത്തിന്നു; 3 വയസുകാരനായ സഹോദരന് പിന്നാലെ 2 വയസുകാരിയും മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അനന്തപൂര്‍: (www.kvartha.com 04.05.2019) വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിത്തിന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. അമ്മായി നാഗമണിക്കും ഭര്‍ത്താവ് മഹേഷിനും ഒപ്പം താമസിച്ചിരുന്ന വെണ്ണല എന്ന രണ്ട് വയസുകാരിയാണ് മരിച്ചത്. ഇവരുടെ മകനായിരുന്ന മൂന്നു വയസുകാരന്‍ സന്തോഷ് ആറു മാസം മുന്‍പ് പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു.

പത്തു വര്‍ഷം മുന്‍പ് അന്തപൂരിലെ ഹമാലി ക്വാര്‍ട്ടേഴ്‌സ് ഏരിയയിലെ കുമ്മരാവന്‍ ഗ്രാമത്തിലെ കതിരി മണ്ഡലില്‍ കുടിയേറിയവരാണ് നാഗമണിയും ഭര്‍ത്താവും. ഇരുവരും ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ്. ദമ്പതികള്‍ക്ക് അഞ്ചു കുട്ടികളുമുണ്ട്. നാഗമണിയുടെ സഹോദരിയുടെ മകളാണ് മരിച്ച വെണ്ണല.

 വിശക്കുമ്പോള്‍ കഴിക്കാന്‍ ഒന്നും കിട്ടിയില്ല, ഒടുവില്‍ മണ്ണ് വാരിത്തിന്നു; 3 വയസുകാരനായ സഹോദരന് പിന്നാലെ 2 വയസുകാരിയും മരിച്ചു

അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. മരിച്ച രണ്ടു കുട്ടികളും വിശപ്പ് സഹിക്കാനാകാതെ പലപ്പോഴും മണ്ണ് വാരി തിന്നാറുണ്ടെന്നും രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു.

 വിശക്കുമ്പോള്‍ കഴിക്കാന്‍ ഒന്നും കിട്ടിയില്ല, ഒടുവില്‍ മണ്ണ് വാരിത്തിന്നു; 3 വയസുകാരനായ സഹോദരന് പിന്നാലെ 2 വയസുകാരിയും മരിച്ചു

സംഭവത്തെ തുടര്‍ന്ന് നാഗമണിയുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ബുധനാഴ്ച ജില്ലാ കലക്ടര്‍ ജി വീരപാണ്ഡ്യനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നാഗമണിയുടെ വീട്ടിലെത്തിയാണ് കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Poverty-stricken couple's 2-year-old daughter eats sand, dies in Anantapur, News, Dead, Children, Health, Health & Fitness, Family, Complaint, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia