'ദാരിദ്ര്യ സൂചികയിൽ കേരളം പിന്നിലായതിൻ്റെ നേട്ടം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന യുഡിഎഫ് സർകാരിന് അവകാശപ്പെട്ടത്; പിണറായി സര്‍ക്കാരിന് നേട്ടം തുടരാൻ കഴിയുമൊയെന്ന് രമേശ് ചെന്നിത്തലയുടെ ചോദ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.11.2021) കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപോര്‍ട് കേരളത്തിന് അഭിമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
2015-16 കാലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപോർടാണ് നിതി ആയോഗ് പുറത്തു വിട്ടത്. ഈ നേട്ടം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന്റേതാണെന്നും നിലവിലെ പിണറായി സര്‍കാരിന് ഈ നില തുടരാനാകുമോ എന്നതില്‍ സംശയമുണ്ടെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുകിലൂടെ പ്രതികരിച്ചു.

'ദാരിദ്ര്യ സൂചികയിൽ കേരളം പിന്നിലായതിൻ്റെ നേട്ടം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന യുഡിഎഫ് സർകാരിന് അവകാശപ്പെട്ടത്; പിണറായി സര്‍ക്കാരിന് നേട്ടം തുടരാൻ കഴിയുമൊയെന്ന് രമേശ് ചെന്നിത്തലയുടെ ചോദ്യം

'2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപോര്‍ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യുഡിഎഫ് സര്‍കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കാൻ അന്നത്തെ യുഡിഎഫ് സർകാർ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടി. പക്ഷേ ഇന്ന് ഇതാണോ സ്ഥിതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപോർട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് നിലവിലെ റിപോർടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമാണ്'- ചെന്നിത്തല ഫെയ്‌സ്ബുകില്‍ കുറിച്ചു.

നിതി ആയോഗ് പുറത്തിറക്കിയ മള്‍ടി ഡയമെന്‍ഷനല്‍ പോവര്‍ടി ഇന്‍ഡെക്‌സിലാണ് കേരളത്തിന് നേട്ടം ലഭിച്ചത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് 2015-16 കാലത്ത് മുന്നിലുള്ളതെന്ന് റിപോർട് പറയുന്നു.

കേരളത്തില്‍ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍.
ഓക്‌സ്ഫോർഡ് പോവര്‍ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും രീതിശാസ്ത്രപ്രകാരമാണ് നിതി ആയോഗ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യം കണക്കാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയാണ് പ്രധാനമായി പരിഗണിക്കുന്നത്.

Keywords:  News, Kerala, Top-Headlines, Ramesh Chennithala, UDF, Umman Chandi, Oommen Chandy, Government, LDF, Pinarayi Vijayan, Report, Facebook Post, Health, Poverty Index, Neeti Ayog, 'Poverty index report is achievement of UDF govt'; Ramesh Chennithala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia