രണ്ട് വ്യത്യസ്ത മേഖകളിലുള്ളവർ ഒന്നിക്കുന്നു; മരുന്നും ലബോറടറി പരിശോധനകളും വീടുകളിലേക്കെത്തിക്കും; കൈകോർത്ത് പൊടാഫോയും ആസ്റ്റര്‍ മിംസും
Jan 17, 2022, 21:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 17.01.2022) ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകർന്ന് മരുന്നും ലബോറടറി പരിശോധനകളും ഇനി വീടുകളിലേക്കെത്തിക്കും. കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ചാണ് 'പൊടാഫോ ഹെല്‍ത്' എന്ന പേരിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍ നിന്നും നല്ല രീതിയിലുള്ള അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് ഇത് പൂര്‍ണമായും യാഥാർഥ്യമാക്കുവാന്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മിംസിന്റെ ഹോം കെയര്‍ വിഭാഗമായ ആസ്റ്റര്‍ അറ്റ് ഹോമിലെ ജീവനക്കാരാണ് ലബോറടറി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തുക.
ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പനാണ് പൊടാഫോ ഹെല്‍തിന്റെ ലോഞ്ചിങ്ങ് നിര്‍വഹിച്ചത്. കേരളത്തിന്റെ ആതുരസേവന മേഖലയില്‍ ഇത്തരത്തിലുള്ള ഒരു സംയുക്ത സംരംഭം ആദ്യമായാണെന്നും, തികച്ചും വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്ക് പൊതുവായ ഒരു ലക്ഷ്യത്തിന് വേണ്ടി ഏകീകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പൊടാഫോ ഹെല്‍ത് എന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളും മറ്റും വാങ്ങിക്കുവാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്കും, ലബോറടറി പരിശോധനകള്‍ ആശുപത്രിയിലെത്തി നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ക്കും പൊടാഫോ ഹെല്‍ത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും അനായാസകരമായി മരുന്നുകളും ലബോറടറി പരിശോധനകളും പൊടാഫോ ഹെല്തിലൂടെ ഓർഡർ ചെയ്യാനാവും. ഇതിനായി പ്ലേസ്റ്റോറില്‍ നിന്ന് പൊടാഫോ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യ ഘട്ടം. തുടര്‍ന്ന് മരുന്നിന്റെ പ്രിസ്ക്രിപ്ഷനും ലൊകേഷനും ആപില്‍ അപ് ലോഡ് ചെയ്താല്‍ പൊടാഫോ ഹെല്‍തിന്റെ ജീവനക്കാര്‍ തിരികെ ബന്ധപ്പെടുകയും മരുന്നിന്റെ തുക, എത്തിച്ചേരുന്ന സമയം മുതലായവ ബോധ്യപ്പെടുത്തുകയും ചെയ്യും. തുടര്‍ന്ന് കസ്റ്റമറുടെ കണ്ഫര്മേഷന് ലഭിച്ചശേഷം പെട്ടെന്ന് തന്നെ മരുന്ന്/ലബോറടറി പരിശോധന നടത്തുന്ന ജീവനക്കാര്‍ വീട്ടിലെത്തിച്ചേരുകയും ആവശ്യം നിറവേറ്റുകയും ചെയ്യും.
കോഴിക്കോട് കോര്പറേന് പരിധിയിലാണ് പ്രാഥമിക ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. വാർത്താസമ്മേളനത്തില്‍ ഫര്ഹാന് യാസിന് (റീജ്യനല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ ആൻഡ് കേരള), ഡോ. ജശീറ മുഹമ്മദ്കുട്ടി (ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ് ആൻഡ് കോ ഓർഡിനേറ്റർ ആസ്റ്റർ അറ്റ് ഹോം), ഡോ. അനിത ജോസഫ് (ഫാർമസി മാനജർ ആൻഡ് ഹെഡ് ക്ലിനികൽ ഫാർമസി) മാഗ്ഡി അശ്റഫ് (മാനജിങ്ങ് ഡയറക്ടര്‍, പൊടാഫോ പ്രൈവറ്റ് ലിമിറ്റഡ്), റശാദ് (കോ ഫൗൻഡർ പൊടാഫോ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവര്‍ പങ്കെടുത്തു.

Keywords: Kozhikode, Kerala, News, Health, Hospital, Treatment, House, Azad Mooppen, Aster, Potafo, Potafo joins with Aster Mims.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.