സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത; ശനിയാഴ്ച കോവിഡ് അവലോകന യോഗം
Jan 13, 2022, 13:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.01.2022) സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ വെള്ളിയാഴ്ച വീണ്ടും കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും.
സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. അതേ സമയം സ്‌കൂളുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന വിഷയം മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്. വാരാന്ത്യ നിയന്ത്രണമടക്കം പരിഗണനയിലാണെന്നാണ് സൂചന.
മുഖ്യമന്ത്രി ചികിത്സക്കായി ശനിയാഴ്ച അമേരികയിലേക്ക് പോകുന്ന സാഹചര്യം പരിഗണിച്ചാണ് വെള്ളിയാഴ്ച അടിയന്തര യോഗം ചേരുന്നത്. അടുത്ത രണ്ടാഴ്ച നടക്കുന്ന അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രി ഉണ്ടാകില്ല. അതിനാല്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാകുന്നത് തടയാനായി ശനിയാഴ്ച ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.
കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നത് തന്നെയാണ് യോഗത്തിന്റെ അജണ്ട. സ്‌കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രടറിയും ഡിജിപിയും ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടനുണ്ടാവില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്‌കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊന്നും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചില്ല. കല്യാണങ്ങളടക്കമുള്ള സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കുക മാത്രമാണ് ചെയ്തത്.
അന്നത്തെ പ്രതിദിന രോഗബാധ 6000 ത്തില്‍ താഴെയും സ്ഥിരീകരണ നിരക്ക് 12.7 ശതമാനവും ആയിരുന്നു. ബുധനാഴ്ച രോഗബാധ ഇരട്ടിയായി കുതിച്ച് 12,000ന് മുകളിലെത്തി. ടിപിആറും 17 പിന്നിട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

