പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 02.02.2021) പോളിയോ തുള്ളി മരുന്നിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയതായി പരാതി. മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയിലെ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വിവാദ സംഭവം നടന്നതായുള്ള റിപോർടുകള്‍ . പോളിയോ വാക്സിന്‍ സ്വീകരിക്കാന്‍ രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കള്‍ക്കൊപ്പം ഈ കേന്ദ്രത്തില്‍ എത്തിയിരുന്നത്. 12 കുട്ടികള്‍ക്ക് പോളിയോ വാക്സിന് പകരം സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയെന്നാണ് മാധ്യമ റിപോര്‍ടുകള്‍. ഒന്നിനും അഞ്ചിനും ഇടയിലുള്ള കുട്ടികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സാനിറ്റൈസര്‍ തുള്ളികള്‍ അകത്ത് ചെന്നതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സര്‍കാർ  മെഡികൽ കോളജിലേക്ക് മാറ്റി.
Aster mims 04/11/2022

പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍

ജില്ലാ കളക്ടര്‍ എം.ദേവേന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കളക്ടറുടെ നിര്‍ദേശ പ്രകാരം സംഭവത്തില്‍ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് മൂന്ന് നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തു. എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ആശുപത്രി ഡീന്‍ ഡോ.മിലിന്ദ് കാബ്ലെ അറിയിച്ചു.

Kywords:  News, India, Maharashtra, Mumbai, Vaccine, Pulse Polio, Health, District Collector, Polio vaccine replaced with sanitizer; 12 children hospitalized
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia