നിപയ്ക്ക് പിന്നാലെ കൊറോണയ്ക്കും ചികിത്സ വാഗ്ദാനം ചെയ്ത് മോഹനന്‍ വൈദ്യര്‍; ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞുവെച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com 18.03.2020) നിപയ്ക്ക് പിന്നാലെ കൊറോണയ്ക്കും ചികിത്സ വാഗ്ദാനം ചെയ്ത് മോഹനന്‍ വൈദ്യര്‍ രംഗത്ത്. കൊറോണയുള്ളവരെ ചികിത്സിക്കാമെന്നറിയിച്ച് പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയ മോഹന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്.

എന്നാല്‍ താനിവിടെ ചികിത്സയ്ക്ക് എത്തിയതല്ലെന്നും ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്‍കാന്‍ എത്തിയതാണെന്നുമാണ് മോഹനന്‍ വൈദ്യരുടെ വാദം. ഇയാള്‍ ആര്‍ക്കും ഇതുവരെ ചികിത്സ നല്‍കിയിട്ടില്ലെന്നതിനാല്‍ അറസ്റ്റു ചെയ്തിട്ടില്ല.

നിപയ്ക്ക് പിന്നാലെ കൊറോണയ്ക്കും ചികിത്സ വാഗ്ദാനം ചെയ്ത് മോഹനന്‍ വൈദ്യര്‍; ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞുവെച്ചു

സംഭവവുമായി ബന്ധപ്പെട്ട് ഡി എം ഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും സംഘവും എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും മോഹനന്‍ വൈദ്യരെ ചോദ്യം ചെയ്തു വരികയാണ്.

Keywords:  Police stopped Mohanan Vaidyar at Thrissur,Thrissur, News, Health, Health & Fitness, Trending, Police, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia