ക്രൂരമായി മര്‍ദിക്കുന്നുവെന്ന് യുവതിയുടെ ഫോണ്‍ വിളി; അന്വേഷിക്കാന്‍ എത്തിയ പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിനെ, സംഭവം ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തൃശ്ശൂര്‍: (www.kvartha.com 27.10.2021) യുവതിയുടെ പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍. മദ്യപിച്ചെത്തിയ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്നുവെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ തൃശ്ശൂര്‍ മെഡികല്‍ കോളജ് പൊലീസാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. 
Aster mims 04/11/2022

ഒക്ടോബര്‍ 25 നാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. രാത്രി 11 മണിയോടെയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് പൊതിരെ തല്ലുന്നുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ വിളിച്ച് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും അറിയച്ചത് പ്രകാരം പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പിപി ബാബുവും, സിവില്‍ പൊലീസ് ഓഫീസര്‍ കെകെ ഗിരീഷും ഉടന്‍ സ്ഥലത്ത് എത്തി.

ക്രൂരമായി മര്‍ദിക്കുന്നുവെന്ന് യുവതിയുടെ ഫോണ്‍ വിളി; അന്വേഷിക്കാന്‍ എത്തിയ പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിനെ, സംഭവം ഇങ്ങനെ


സ്ത്രീ വിളിച്ച് അറിയിച്ചതിന് പിന്നാലെ എത്തിയ പൊലീസുകാര്‍ കണ്ടത് പരാതിക്കാരിയായ സ്ത്രീ വീടിന് പുറത്ത് കാത്തുനില്‍ക്കുന്നതായിരുന്നു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുന്നു എന്നാണ് ഇവര്‍ പരാതി പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിനെ അന്വേഷിച്ച് പൊലീസ് വീട്ടിനുള്ളില്‍ കയറി. വീട് ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയായിരുന്നു. 

വിളിച്ചിട്ടും തുറക്കാതെ ജനല്‍ വഴി നോക്കിയപ്പോള്‍ പൂട്ടിയ മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഭര്‍ത്താവ്. ഇതോടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയ പൊലീസുകാര്‍ ഇയാളെ നിലത്തിറക്കി, പൊലീസ് ജീപില്‍ മെഡികല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

യുവാവ് ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് മെഡികല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.

Keywords:  News, Kerala, State, Thrissur, Help, Complaint, Police, Liquor, Hospital, Health, Police rescue man from house at Thrissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia