കളിക്കുന്നതിനിടെ കൈ വിരല്‍ ഇഡ്ഡലി തട്ടില്‍ കുടുങ്ങി; പുറത്തെടുക്കാനാകാതെ വലഞ്ഞ 3 വയസുകാരിക്ക് രക്ഷകരായി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മലപ്പുറം: (www.kvartha.com 06.09.2021) കൈ വിരല്‍ ഇഡ്ഡലി തട്ടില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി പൊലീസ് സേന. വെള്ളുവങ്ങാട് മൂരിപ്പാടം സ്വദേശി സാഹിറിന്റെ 3 വയസുള്ള കുട്ടിയുടെ വിരലാണ് കുടുങ്ങിയത്. പാണ്ടിക്കാട് പൊലീസും പൊലീസ് വളന്റിയര്‍മാരുമാണ് കുട്ടിക്ക് രക്ഷകരായത്. 
Aster mims 04/11/2022

കളിക്കുന്നതിനിടെയാണ് കുട്ടിയുടെ വിരല്‍ ഇഡ്ഡലി തട്ടില്‍ കുടുങ്ങിയത്. ഏറെ നേരം പണിപ്പെട്ടിട്ടും വീട്ടുകാര്‍ക്ക് വിരല്‍ എടുക്കാന്‍ സാധിച്ചില്ല. ഇതിനിടെ വേദനയും വെപ്രാളവും കൊണ്ട് കുട്ടി കരയാനും തുടങ്ങി. ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ഈ സാഹചര്യത്തിലാണ് പിതാവ് കുട്ടിയേയും കൊണ്ട് പാണ്ടിക്കാട് പൊലീസിനെ സമീപിച്ചത്.

കളിക്കുന്നതിനിടെ കൈ വിരല്‍ ഇഡ്ഡലി തട്ടില്‍ കുടുങ്ങി; പുറത്തെടുക്കാനാകാതെ വലഞ്ഞ 3 വയസുകാരിക്ക് രക്ഷകരായി പൊലീസ്


തുടര്‍ന്ന് സി ഐ  റഫീഖിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബ്ദുല്‍ ഹകീം, ശ്രീജിത്ത്, കെ മിര്‍ശാദ്, വളന്റിയര്‍മാരായ കെ മുസ്തഫ, ബാവ, ശിഹാബ് എന്നിവര്‍ ചേര്‍ന്ന് ഇഡ്ഡലിത്തട്ടില്‍നിന്ന് കുട്ടിയുടെ വിരല്‍ സുരക്ഷിതമായി എടുത്തു.

പാണ്ടിക്കാട് പൊലീസ് വളന്റിയര്‍മാര്‍ വിരലില്‍ കുടുങ്ങിയ മോതിരങ്ങള്‍ സുരക്ഷിതമായി എടുത്തുകൊടുക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവര്‍ കുട്ടിയെയും കൊണ്ട് പൊലീസ് സ്‌റ്റേഷനിലെത്തിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

Keywords:  News, Kerala, State, Malappuram, Health, Help, Police, Child, Police rescue 3-year-old girl finger trapped in Idle plate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia