ഹോട്ടലുകള്‍ക്ക് സമയ നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി; വൈകിയ സമയം ഹോട്ടല്‍ തുറക്കുന്നത് കുറ്റകരമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതിയുടെ നിരീക്ഷണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 17.01.2017) ഹോട്ടലുകള്‍ക്ക് ഒരു സമയ നിയന്ത്രണവും വെക്കാന്‍ കഴിയില്ലെന്നും വൈകിയ വേളയില്‍ ഹോട്ടല്‍ തുറക്കുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്നും ഹൈക്കോടതി. 11 മണിക്ക് ശേഷം ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ് ഹോട്ടലുടമയായ രവികുമാറിനെതിരെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി പ്രസ്താവന. അതേസമയം ഭക്ഷണശാലക്ക് പകലോ രാത്രിയോ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് അധികാരം കൊടുത്തതായി പോലീസ് ആക്ടില്‍ പറഞ്ഞിട്ടുണ്ടോ എന്ന് വാദം കേള്‍ക്കുന്നതിനിടെ പരാതിക്കാരനായ സബ് ഇന്‍സ്‌പെക്ടറോട് കോടതി ചോദിച്ചു.

ഹോട്ടലുകള്‍ക്ക് സമയ നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി; വൈകിയ സമയം ഹോട്ടല്‍ തുറക്കുന്നത് കുറ്റകരമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതിയുടെ നിരീക്ഷണം

രവികുമാര്‍ കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ ശ്രീ ഭദ്ര ഹോട്ടലിന്റെ മുതലാളിയാണ്. ഫുഡ് വകുപ്പ്, സുരക്ഷാ വിഭാഗം, മുനിസിപ്പാലിറ്റി, ആരോഗ്യം തുടങ്ങി ഒരു ഹോട്ടല്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാ അധികാര പത്രങ്ങളും ലൈസന്‍സും അദ്ദേഹത്തിന്റെ പക്കലുണ്ട്. രവി കുമാറിന് പറയാനായുള്ളത് കേള്‍ക്കാതെ ശക്തികുളങ്ങരയിലെ സബ് ഇന്‍സ്‌പെക്ടര്‍ ഹോട്ടലില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും വലിയ വാഹനങ്ങള്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിടുന്നത് കാരണം റോഡില്‍ ട്രാഫിക്ക് കൂടുന്നുവെന്നും ആരോപിച്ച് രാത്രി 11 മണിക്ക് ശേഷം ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ആജ്ഞാപിക്കുകയായിരുന്നു.

'തന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല. സബ് ഇന്‍സ്‌പെക്ടറുടെ ഈ തീരുമാനം ഏകപക്ഷീയവും നിയമം നോക്കാതെയുമാണ്. മാത്രവുമല്ല ഹോട്ടല്‍ അടക്കണമെന്ന് പറയുന്നത് തന്റെ മൗലികാവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ്, തനിക്ക് നീതി കിട്ടണം' രവികുമാര്‍ കോടതിയില്‍ പറഞ്ഞു.

ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, കെ അബ്രഹാം മാത്യു തുടങ്ങിയവര്‍ വാദം കേട്ട ശേഷം രവികുമാറിന്റെ ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചു. സമയത്തിന്റെ നിബന്ധനകള്‍ എവിടെയും പറയുന്നില്ലെന്ന് മനസ്സിലാക്കിയ ജസ്റ്റിസുമാര്‍ രവികുമാറിന് അനുകൂലമായി വിധി പറയുകയായിരുന്നു.

വിധിയുടെ പൂര്‍ണ വിവരം

'ഒരു ഹോട്ടലും പൊതു താല്‍പര്യത്തിന് ദോഷകരമായിട്ടല്ല തുറക്കേണ്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കൊടുക്കാനാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കേണ്ടത്. രവികുമാര്‍ എന്തെങ്കിലും കുറ്റം ചെയ്തതിന് തെളിവില്ല, അദ്ദേഹത്തിന്റെ പേരില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാമൂഹ്യ വിരുദ്ധര്‍ വരുണെന്ന് പറയുന്നത് 11 മണിക്ക് ശേഷം ഹോട്ടല്‍ അടക്കുന്നതിനുള്ള കാരണമല്ല, അത് പോലെ ആ ഭാഗത്ത് എവിടെയെങ്കിലും സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നു എന്ന് പറയുന്നതും 11 മണിക്ക് ശേഷം ഹോട്ടല്‍ തുറക്കാതിരിക്കാനുള്ള കാരണമല്ല. ഇനി രവികുമാര്‍ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്ന് തോന്നുകയാണെങ്കില്‍ അത് പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണം. അല്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിന് നിയന്ത്രമേര്‍പ്പെടുത്തണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടി കാട്ടി.

Summary: Police Can’t Restrict Hotel From Functioning At Late Hours: Kerala HC. The case delved with the question whether the Kerala Police Act provided for any power to a sub inspector of police to issue such orders that could restrict eateries, hotels from functioning during certain hours of the day or night.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia