പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലക്കി; പോലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൂന്നാര്‍: (www.kvartha.com 11.04.2020) ലോക്ക് ഡൗണിന്റെ ഭാഗമായി സുരക്ഷാ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലക്കി. ജലസംഭരണിയില്‍നിന്ന് നിലത്തുവീണ വെള്ളം കുടിച്ച്‌ നായ പിടഞ്ഞു ചത്തു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭരണിയില്‍ വിഷം കലക്കിയതായി കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം.


പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലക്കി; പോലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊട്ടക്കമ്പൂരിലെ മുരുകമണിയുടെ പലചരക്കുകടയുടെ മുമ്പിലാണ് ജലസംഭരണി. ആരോഗ്യപ്രവര്‍ത്തകരും, കടകളില്‍ എത്തുന്നവരും ഈ ജലസംഭരണിയെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. രാവിലെ കട തുറക്കുന്നതിനെത്തിയ മുരുകമണി വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി. ഈ സമയത് താഴെയുള്ള കുഴിയിൽ വീണ വെള്ളം ഈ സമയം അവിടെയുണ്ടായിരുന്ന നായ കുടിച്ചു.കുറച്ചുകഴിഞ്ഞപ്പോൾ നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തി. അതേസമയം, മുരുകമണിയോട് ചിലര്‍ക്കുള്ള പൂർവ വിരോധമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. രാവിലെ ആയതുകാരണം വന്‍ അപകടം തലനാരിഴക്ക് നീങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Summary: Poison mixed in Water Tank in Kottakamboor, Munnar, Police Resister Case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia