ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : (www.kvartha.com 05.05.2017) കിട്ടാക്കടത്തിന്റെ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബാഡ് ബാങ്ക് രൂപീകരണ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ടു ആലോചിക്കുന്നു. നേരത്തെ ഒരു ബാഡ് ബാങ്ക് രൂപീകരിക്കാനായിരുന്നു ആലോചനയെങ്കില്‍, ഇപ്പോള്‍ മൂന്നോ നാലോ ബാഡ് ബാങ്കുകള്‍ ആരംഭിക്കാനാണ് നീക്കം. പൊതു മേഖല ബാങ്കുകളുടെ കിട്ടാക്കടം 6 .6 ലക്ഷം കോടി രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് പിരിച്ചെടുക്കുന്നതിനു ബാഡ് ബാങ്കുകള്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.
പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഗവണ്മെന്റ് ഇതിനു ഒരുങ്ങുന്നത്. സ്വകാര്യ പങ്കാളിത്തത്തോടുകൂടിയ ഒരു സംവിധാനമാണ് ആലോചനയിലുള്ളത്. കമ്പനിയില്‍ സര്‍ക്കാരിന് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരിക്കുമെന്നാണ് സൂചന. ബാങ്കുകളുടെ ഉയര്‍ന്ന കിട്ടാകടങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ഒരു പ്രത്യേക കമ്പനിയാണ് ബാഡ് ബാങ്ക്.
ബാങ്കുകള്‍ തങ്ങളുടെ കിട്ടാക്കടം അതിന്റെ തോതിനനുസരിച്ചുള്ള നഷ്ടപരിഹാരം സ്വീകരിച്ചു ബാഡ് ബാങ്കിന് കൈമാറുന്നു. തുടര്‍ന്ന് വായ്പാ എടുത്തവരില്‍ നിന്ന് ലോണ്‍ തിരിച്ചു പിടിക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം ബാഡ് ബാങ്കിന് ലഭിക്കുന്നു. അസറ്റ് റീസ്ട്രകച്ചറിങ് എന്നാണ് ബാങ്കിങ്, ധനകാര്യ മേഖലകളില്‍ ഇത് അറിയപ്പെടുന്നത്. ഇത്തരത്തില്‍ വന്‍ തോതില്‍ കിട്ടാക്കടം കുമിഞ്ഞു കൂടുന്നത് ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇതുമൂലം മൂലധനം ഉയര്‍ത്താന്‍ ബാങ്കുകള്‍ക്ക് കഴിയാത്ത അവസ്ഥ സംജാദമാകുന്നു. ഈ അവസ്ഥ ഒഴിവാക്കി ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യുന്നതിന് ബാഡ് ബാങ്കിങ് സംവിധാനം സഹായകമാകുന്നു.
ബാഡ് ബാങ്കുകള്‍ കുടിശ്ശിക പിരിവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പരമാവധി കിട്ടാക്കടം പിരിച്ചെടുക്കുന്നു.1988 ല്‍ അമേരിക്കയിലാണ് ആദ്യത്തെ ബാഡ് ബാങ്ക് രൂപീകരിക്കപ്പെട്ടത്. ഗ്രാന്റ് സ്ട്രീറ്റ് നാഷണല്‍ ബാങ്ക് എന്ന പേരില്‍ മെലോണ്‍ ബാങ്കിന്റെ മുന്‍കൈയ്യിലാണ് ഈ ബാങ്ക് ആരംഭിച്ചത്.

Also Read:
വെട്ടേറ്റ് മരിച്ച വ്യാപാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി; ഘാതകരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: PMO agrees with idea of bad bank; looks to create a strong asset restructuring co: Srcs, Kochi, News, Economic Crisis, Finance, Health, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.