Trikonasana | തോളും പുറം ഭാഗവും ശക്തിപ്പെടുത്തും; പ്രധാനമന്ത്രി പങ്കുവെച്ച 'ത്രികോണാസനം' എന്താണ്? ഗുണങ്ങളും ചെയ്യേണ്ട രീതിയും അറിയാം 

​​​​​​​

 
pm shares video clip on trikonasana
pm shares video clip on trikonasana


വീട്ടിലെ സുഖസൗകര്യങ്ങളിൽ നിന്ന് ചെയ്യാൻ കഴിയുന്ന വ്യായാമമാണ് യോഗ

ന്യൂഡെൽഹി: (KVARTHA) യോഗ എന്നത് മനസും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥയും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ശാരീരികവും മാനസികവുമായ മികച്ചൊരു വ്യായാമ സമ്പ്രദായമാണ്. നിങ്ങളുടെ വീട്ടിലെ സുഖസൗകര്യങ്ങളിൽ നിന്ന് ചെയ്യാൻ കഴിയുന്ന വ്യായാമമാണ് യോഗ. ഈ യോഗ ആസനങ്ങൾ പഠിക്കാൻ വളരെയധികം പരിശ്രമം ആവശ്യമില്ല. 

അത്തരത്തിലുള്ള ഒരു യോഗാസനം ആണ് ത്രികോണാസനം. ഇത് ചെയ്യാൻ എളുപ്പമാണ് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ പത്താം പതിപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രികോണാസനത്തിന്റെ ഒരു വീഡിയോ പങ്കിട്ടിട്ടുണ്ട്. 'തോളുകളും പുറംഭാഗവും ശക്തിപ്പെടുത്തുന്നതിനും  ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനും ത്രികോണാസനം പരിശീലിക്കുക', എന്ന അടിക്കുറിപ്പോടെയാണ്‌ പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

എന്താണ് ത്രികോണാസനം?

സംസ്കൃതത്തിൽ ആസനം എന്നാൽ ഭാവം എന്നും ത്രികോണം എന്നാൽ 'മൂന്ന് കോണുകൾ' എന്നുമാണ്  അർത്ഥം. ഈ യോഗാസനം ചെയ്യുമ്പോൾ ശരീരം ഒരു ത്രികോണ ആകൃതിയിലാകുന്നതിനാലാണ് ഈ പേര് വന്നത്. തുടക്കക്കാർക്കും പരിചയസമ്പന്നരായവർക്കും  അനുയോജ്യമായ ലളിതവും എന്നാൽ ഗുണകരവുമായ യോഗാസനമാണിത്.

ത്രികോണാസനം ചെയ്യുന്ന രീതി:

നിവർന്നു നിൽക്കുക. കാലുകൾ തോളിൽ വീതിയിൽ അകലത്തി വയ്ക്കുക. കൈകൾ ശരീരത്തിന്റെ ഇരുവശങ്ങളിലും വശങ്ങളിലോട് ചേർത്ത് നിവർത്തി നിൽക്കുക. ശ്വാസോച്ഛ്വാസം ചെയ്യുക. ശ്വാസം എടുത്തുകൊണ്ടും വിട്ടുകൊണ്ടും ശരീരം മുഴുവനായും വലതു വശത്തേക്കു തിരിക്കുക. ശ്വാസമെടുത്തുകൊണ്ടു നിവർന്നു വരികയും വീണ്ടും ശ്വാസം വിട്ടുകൊണ്ട് ഇടതുവശത്തേക്കു തിരിക്കുകയും ചെയ്യുക. ഇതേ പോലെ ഇരുവശങ്ങളിലേക്കും മാറിമാറി അഞ്ചോ ആറോ തവണ ആവർത്തിക്കാം. ഇങ്ങനെ ശരീരം തിരിയുമ്പോൾ കൈ രണ്ടും ഒരേ നേർരേഖയിലാകണം.

ത്രികോണാസനത്തിന്റെ ഗുണങ്ങൾ:

* കാലുകൾ, കാൽമുട്ടുകൾ, കണങ്കാലുകൾ, കൈത്തണ്ട, നെഞ്ച്, നട്ട് എന്നിവയുടെ പേശികളെ ബലപ്പെടുത്തുന്നു.
* ശരീരത്തിന്റെ സന്തുലനം മെച്ചപ്പെടുത്തുന്നു.
* മനസിന്റെ സമ്മർദം കുറയ്ക്കുകയും ഉത്കണ്ഠ കുറക്കുകയും ചെയ്യുന്നു.
* നട്ടെല്ല് നേരെയാക്കാനും നട്ടെല്ല് നീട്ടി നെഞ്ച് തുറക്കാനും സഹായിക്കുന്നു
* ത്രികോണാസനം ചെയ്യുന്നത് ദഹനത്തെ സഹായിക്കും. മലബന്ധം ലഘൂകരിക്കാനും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്ന രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ഏതെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ടെങ്കിൽ ത്രികോണാസനം ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia