കേന്ദ്ര സര്‍കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ വെന്റിലേറ്ററുകളുടെ കണക്കെടുക്കണമെന്ന് ഉന്നത തല യോഗത്തില്‍ പ്രധാനമന്ത്രി
May 15, 2021, 16:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 15.05.2021) കേന്ദ്ര സര്‍കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് ഉന്നത തല യോഗത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഗ്രാമീണ മേഖലയില്‍ കോവിഡ് പരിശോധനയും ഓക്സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
കാബിനറ്റ് സെക്രടറി ഉള്‍പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. വ്യത്യസ്ത മന്ത്രാലയങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് നിലവില്‍ നടക്കുന്ന വാക്സിനേഷന് സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി.
ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപോര്‍ടുകളെ പ്രധാനമന്ത്രി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍കാര്‍ നല്കിയ വെന്റിലേറ്ററുകള്‍ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവര്‍ത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രാദേശികമായി കണ്ടെയ്ന്മെന്റ് സോണുകളാക്കുക എന്ന രീതിയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം. ഗ്രാമപ്രദേശങ്ങളില്‍ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വ്യാപിപ്പിക്കണം. ഗ്രാമീണ മേഖലകളില്‍ ഓക്സിജന്‍ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും കോവിഡ് രോഗബാധയും മരണവും സംബന്ധിച്ച കണക്കുകള്‍ കൂടുതല്‍ സുതാര്യമാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
Keywords: PM Orders Audit Of Installation, Operation Of Ventilators Given By Centre: 10 Points, New Delhi, News, Politics, Conference, Prime Minister, Narendra Modi, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
