രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 2 ലക്ഷത്തോടടുക്കുന്നു; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ സാധ്യത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.01.2022) രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തോടടുക്കുന്നു. 1,09,000 പേര്‍ക്കാണ് രാജ്യത്ത് ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡെല്‍ഹിയില്‍ 24 മണിക്കൂറിനിടെ 24000ത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഡെല്‍ഹി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.
Aster mims 04/11/2022

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 2 ലക്ഷത്തോടടുക്കുന്നു; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ സാധ്യത

ഉത്തര്‍പ്രദേശിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടായി. അതിനിടെ, കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് ദീര്‍ഘകാലം പ്രതിരോധം നല്‍കാന്‍ കഴിയുമെന്ന് ഭാരത് ബയോടെക് അവകാശപ്പെട്ടു. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ കേരളത്തില്‍ കരുതല്‍ ഡോസ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ വേണ്ട. ഓണ്‍ലൈനായും സ്‌പോടിലെത്തിയും വാക്‌സിന്‍ ബുക് ചെയ്യാം. കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ സംസ്ഥാനത്ത് ഒരു ലക്ഷം കടന്നു.

തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പെടുത്തി. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങള്‍കൊപ്പം ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സെര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സര്‍കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

അതിനിടെ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തി. 74 പേര്‍ക്കാണ് കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Keywords: PM Modi's Meeting to Review Covid Situation Today as India Tally Spikes, New Delhi, News, COVID-19, Health, Health and Fitness, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia