Modi about yoga | യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി; 'നേട്ടങ്ങള്‍ എണ്ണമറ്റത്'
Jun 12, 2022, 21:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) യോഗ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർഥിച്ചു. വരും ദിവസങ്ങളില്‍ ലോകം യോഗ ദിനം ആചരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യോഗ ചെയ്താല്‍ എണ്ണമറ്റ നേട്ടങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം 'ദൈനംദിന ജീവിതത്തില്‍ യോഗ' എന്നതിനെക്കുറിച്ചുള്ള ഒരു യൂട്യൂബ് ലിങ്കും അദ്ദേഹം പങ്കുവെച്ചു.
'വരും ദിവസങ്ങളില്‍ ലോകം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കും. അതിന്റെ ഭാഗമാവാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാനും ഞാന്‍ എല്ലാവരോടും അഭ്യർഥിക്കുന്നു', പ്രധാനമന്ത്രി കുറിച്ചു. ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്.
മെയ് 29 ന്, മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന് കി ബാതിന്റെ' 89-ാമത് എഡിഷനില്‍ നടത്തിയ പ്രസംഗത്തില്‍, വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനം അവരുടെ നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ ഏതെങ്കിലും പ്രത്യേകതയുള്ള സ്ഥലത്ത് ആഘോഷിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഈ സ്ഥലം ഒരു പുരാതന ക്ഷേത്രമോ വിനോദസഞ്ചാര കേന്ദ്രമോ, അല്ലെങ്കില്‍ നദിയുടെയോ തടാകത്തിന്റെയോ കുളത്തിന്റെയോ തീരമാകാം. ഇതോടെ, യോഗയ്ക്കൊപ്പം നിങ്ങളുടെ പ്രദേശത്തിന്റെ പ്രത്യേകത ദൃഢമാകുകയും അവിടുത്തെ വിനോദസഞ്ചാരത്തിന് കൂടുതല്‍ സാധ്യതകളുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 21 ന് കര്‍ണാടകയിലെ മൈസൂറില്‍ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ പ്രധാന പരിപാടി മോദി നയിച്ചേക്കും. രാജ്യത്തുടനീളമുള്ള 75 പ്രമുഖ സ്ഥലങ്ങളില്‍ ദിനം ആചരിക്കാനും ആയുഷ് മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്. 2014-ല്‍ യുഎന്‍ പൊതുസഭയില്‍ (യുഎന്‍ജിഎ) നടത്തിയ പ്രസംഗത്തിലാണ് യുഎന്‍ നിര്‍ബന്ധിത യോഗാ ദിനം എന്ന ആശയം പ്രധാനമന്ത്രി ആദ്യമായി മുന്നോട്ടുവച്ചത്. 177 രാജ്യങ്ങളുടെ പിന്തുണയോടെ, ജൂണ്‍ 21 തീയതിയായി തീരുമാനിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേക പ്രാധാന്യമുള്ള, ഉത്തരാര്‍ധഗോളത്തിലെ, വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമാണിത്.

Keywords: News, National, Top-Headlines, Prime Minister, Narendra Modi, People, Yoga, Health, Social-Media, Modi About Yoga, PM Modi urges people to make yoga integral part of life, says benefits are countless.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.