നല്ല ആരോഗ്യത്തിനും സൗഖ്യത്തിനുമുള്ള മനുഷ്യന്റെ അന്വേഷണത്തിന് ഉത്തരം നല്‍കാന്‍ യോഗയ്ക്ക് കഴിഞ്ഞു; അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 21.06.2018) നല്ല ആരോഗ്യത്തിനും സൗഖ്യത്തിനുമുള്ള മനുഷ്യന്റെ അന്വേഷണത്തിന് ഉത്തരം നല്‍കാനും ഭാവിയുടെ കിരണങ്ങള്‍ ലോകത്തിന് സമ്മാനിക്കാനും യോഗയ്ക്ക് കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാലാം അന്താരാഷ്ട്ര യോഗാ ദിനം ഡെറാഡൂണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50,000ല്‍ അധികം പേരാണ് ഡെറാഡൂണിലെ പരിപാടിയില്‍ പങ്കെടുത്തത്. റാഫി മാര്‍ഗ് മുതല്‍ രാജ്പഥ് വരെയുള്ള ഇന്ത്യാഗേറ്റ് പരിസരം ജനനിബിഡമാണ്. ആയിരക്കണക്കിനാളുകളാണ് രാജ്യതലസ്ഥാനത്ത് യോഗ ചെയ്യാന്‍ ഒത്തു ചേര്‍ന്നത്.

ഡെറാഡൂണില്‍ നിന്ന് ഡുബ്‌ളിന്‍ വരെ, ഷാംഗ്ഹായിയില്‍ നിന്ന് , ചിക്കാഗോ വരെ, ജക്കാര്‍ത്തയില്‍ നിന്ന് ജോഹന്നാസ്ബര്‍ഗ് വരെ അങ്ങനെ എല്ലായിടത്തും ഇന്ന് യോഗ നിറഞ്ഞു നില്‍ക്കുകയാണ്. യോഗയെ ലോകം പുണര്‍ന്നു കഴിഞ്ഞു എന്നതിന് തെളിവാണ് എല്ലാ വര്‍ഷവും അന്തര്‍ദേശീയ യോഗാ ദിനത്തില്‍ അതിന് ലഭിക്കുന്ന സ്വീകാര്യതയെന്നും മോഡി വ്യക്തമാക്കി.

നല്ല ആരോഗ്യത്തിനും സൗഖ്യത്തിനുമുള്ള മനുഷ്യന്റെ അന്വേഷണത്തിന് ഉത്തരം നല്‍കാന്‍ യോഗയ്ക്ക് കഴിഞ്ഞു; അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി

മന:ശാന്തി, സര്‍ഗശക്തി, സംതൃപ്ത ജീവിതം എന്നിവയിലേക്കുള്ള പാതയാണ് യോഗ. ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി പകരാന്‍ യോഗയ്ക്ക് കഴിയും. അതിന് വ്യക്തിയെന്നോ സമൂഹമെന്നോ ഉള്ള വേര്‍തിരിവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.


Keywords: PM Modi Performs Asanas With Volunteers In Dehradun, New Delhi, News, Probe, Health, Health & Fitness, Inauguration, Yoga, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia