ഏതു വാക്‌സ്ന്‍ ആണെന്നും എത്ര വിലയാകുമെന്നും തീരുമാനിച്ചിട്ടില്ല; കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും കിട്ടും; 8 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ മോദി
Nov 24, 2020, 17:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 24.11.2020) കോവിഡ് വാക്‌സിന്‍ രാജ്യത്തെ ഓരോ പൗരനും ലഭ്യമാക്കുകയെന്നത് ദേശീയ ദൗത്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇക്കാര്യം പറഞ്ഞത്. എന്നാല്‍
ഏതു വാക്‌സിന്‍ ആണെന്നും എത്ര വിലയാകുമെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിട്ടയോടെയും സുഗമമായും സുസ്ഥിരമായും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒറ്റ സംഘമായി പ്രവര്‍ത്തിക്കണമെന്നും മോദി നിര്‍ദേശിച്ചു.
സംയുക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായി രാജ്യത്തു രോഗമുക്തി നിരക്ക് നല്ല തോതില്‍ കൂടിവരികയാണ്. മറ്റു രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. കൊറോണ വൈറസിനു ശക്തി കുറഞ്ഞതോടെയാണ് രോഗമുക്തി കൂടിയതെന്നു പലരും കരുതുന്നുണ്ട്. ഇതു അശ്രദ്ധയിലേക്കു നയിക്കും. ജനങ്ങളില്‍ ജാഗ്രത തുടരാനും രോഗവ്യാപനം കൂടാതിരിക്കാനും സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം. പരിശോധനകള്‍ കൂട്ടണം. പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ കൊണ്ടുവരണം. ഇന്ത്യയില്‍ രണ്ടു വാക്‌സിനാണു മുന്‍നിരയിലുള്ളത്. ഏതു വാക്‌സിനാണ് ആദ്യം വരികയെന്ന് അറിയില്ല. അതു നമ്മുടെ കയ്യിലല്ല, ശാസ്ത്രജ്ഞരാണു തീരുമാനിക്കേണ്ടത്.
ആഗോള കമ്പനികളുമായും മറ്റും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. രാജ്യത്തെ ചിലര്‍ ഇതില്‍ രാഷ്ട്രീയം കളിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു മുന്‍ഗണന നല്‍കുന്നത്. പൊലീസ്, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു രണ്ടാംഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കും. 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൂന്നാം ഘട്ടത്തിലും മറ്റ് അസുഖങ്ങളുള്ളവര്‍ക്കു നാലാം ഘട്ടത്തിലും വാക്‌സീന്‍ നല്‍കുമെന്നും മോദി വ്യക്തമാക്കി.
കുറച്ചു നാളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തില്‍ താഴെയാണ്. ചൊവ്വാഴ്ച 37,975 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതര്‍ 91,77,841 ആയി. 480 പേര്‍ കൂടി മരിച്ചതോടെ ഇതുവരെ ജീവന്‍ നഷ്ടമായത് 1,34,218 പേര്‍ക്കാണ്.
Keywords: PM Modi interacts with Chief Ministers of states witnessing surge in Covid cases, New Delhi, News, Prime Minister, Narendra Modi, Health, Health and Fitness, Chief Minister, Meeting, National.

മഹാരാഷ്ട്ര, കേരളം, ഡെല്‍ഹി, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണു യോഗത്തില്‍ പങ്കെടുത്തത്. വാക്‌സീന്‍ വിതരണത്തില്‍ സുരക്ഷയും വേഗവും ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഏതു വാക്‌സിന്‍ ആയാലും എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയേ ജനങ്ങള്‍ക്കു നല്‍കൂ. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണു പരിഗണന. ആവശ്യമായ തയാറെടുപ്പുകള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണം. ശീതീകരണ സംഭരണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മോദി നിര്‍ദേശിച്ചു.
സംയുക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായി രാജ്യത്തു രോഗമുക്തി നിരക്ക് നല്ല തോതില്‍ കൂടിവരികയാണ്. മറ്റു രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. കൊറോണ വൈറസിനു ശക്തി കുറഞ്ഞതോടെയാണ് രോഗമുക്തി കൂടിയതെന്നു പലരും കരുതുന്നുണ്ട്. ഇതു അശ്രദ്ധയിലേക്കു നയിക്കും. ജനങ്ങളില്‍ ജാഗ്രത തുടരാനും രോഗവ്യാപനം കൂടാതിരിക്കാനും സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം. പരിശോധനകള്‍ കൂട്ടണം. പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ കൊണ്ടുവരണം. ഇന്ത്യയില്‍ രണ്ടു വാക്‌സിനാണു മുന്‍നിരയിലുള്ളത്. ഏതു വാക്‌സിനാണ് ആദ്യം വരികയെന്ന് അറിയില്ല. അതു നമ്മുടെ കയ്യിലല്ല, ശാസ്ത്രജ്ഞരാണു തീരുമാനിക്കേണ്ടത്.
ആഗോള കമ്പനികളുമായും മറ്റും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. രാജ്യത്തെ ചിലര്‍ ഇതില്‍ രാഷ്ട്രീയം കളിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു മുന്‍ഗണന നല്‍കുന്നത്. പൊലീസ്, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു രണ്ടാംഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കും. 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൂന്നാം ഘട്ടത്തിലും മറ്റ് അസുഖങ്ങളുള്ളവര്‍ക്കു നാലാം ഘട്ടത്തിലും വാക്‌സീന്‍ നല്‍കുമെന്നും മോദി വ്യക്തമാക്കി.
കുറച്ചു നാളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തില്‍ താഴെയാണ്. ചൊവ്വാഴ്ച 37,975 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതര്‍ 91,77,841 ആയി. 480 പേര്‍ കൂടി മരിച്ചതോടെ ഇതുവരെ ജീവന്‍ നഷ്ടമായത് 1,34,218 പേര്‍ക്കാണ്.
Keywords: PM Modi interacts with Chief Ministers of states witnessing surge in Covid cases, New Delhi, News, Prime Minister, Narendra Modi, Health, Health and Fitness, Chief Minister, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.