കോവിഡ് പ്രതിസന്ധി; രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി; ആനുകൂല്യം ലഭിക്കുന്നത് 80 കോടി ജനങ്ങള്‍ക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 07.06.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി. ആനുകൂല്യം ലഭിക്കുന്നത് 80 കോടി ജനങ്ങള്‍ക്ക്. ദീപാവലി വരെയാണ് ഭക്ഷ്യധാന്യ വിതരണം നീട്ടിയത്. 

കോവിഡ് പ്രതിസന്ധി; രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി; ആനുകൂല്യം ലഭിക്കുന്നത് 80 കോടി ജനങ്ങള്‍ക്ക്

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം പ്രഖ്യാപിച്ചത്. ഇത് നവംബര്‍ വരെ നീട്ടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സൗജന്യമായി വാക്സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി. വാക്സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് മോദി പറഞ്ഞു. വാക്‌സിന്റെ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം.

പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കാവുന്നതാണെന്ന് മോദി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പോരാട്ടം തുടരുകയാണ്. ഇന്ത്യ ഒരുപാട് പ്രതിസന്ധി നേരിട്ടുവെന്നും നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായത്. ഓക്‌സിജന്‍ പ്രതിസന്ധി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്തു. ഓക്‌സിജന്‍ ക്ഷാമത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടു. ഓക്‌സിജന്‍ ഉത്പാദനം പത്തിരട്ടി കൂട്ടി.

ആരോഗ്യരംഗത്ത് പുതിയ സൗകര്യങ്ങള്‍ ഒരുക്കി. വൈറസിനെ നേരിടാന്‍ വാക്‌സിന്‍ മാത്രമാണ് സുരക്ഷാ കവചമെന്നും മോദി പറഞ്ഞു. ഇന്ത്യ വാക്‌സിന്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. ഒരു വര്‍ഷത്തിനിടെ രണ്ട് ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളാണ് പുറത്തിറക്കിയത്. രാജ്യത്ത് വാക്‌സിനുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ കുറവാണ്. വാക്‌സിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും മോദി പറഞ്ഞു.

ഇത്രവലിയ ജനസംഖ്യയെ ഇന്ത്യ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചു. ആത്മവിശ്വാസം ഉള്ളതുകൊണ്ട് ഫലം കണ്ടു. രാജ്യത്ത് ഇപ്പോള്‍ ഏഴ് കമ്പനികള്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നു. മൂന്ന് വാക്‌സിനുകള്‍ കൂടി ഉടന്‍ വരുമെന്നും മൂക്കില്‍ ഒഴിക്കാവുന്ന വാക്‌സിന്റെ പരീക്ഷണം തുടരുകയാണെന്നും മോദി പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ട്രയല്‍ ഊര്‍ജിതമായി നടക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Keywords:  PM Modi announces free ration for 800 million people till Diwali, New Delhi, News, Narendra Modi, Health, Health and Fitness, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script