നമ്മുടെ പ്രിയപ്പെട്ടവരെ ഈ വൈറസ് തട്ടിയെടുത്തു; കോവിഡ് മൂലം ഉറ്റവരെ നഷ്ടമായവരോട് സംസാരിക്കവെ വാക്കുകള്‍ ഇടറി, വിതുമ്പി വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
May 21, 2021, 16:00 IST
ന്യൂഡെല്‍ഹി: (www.kvartha.com 21.05.2021) കോവിഡ് വൈറസ് ബാധിച്ച് പ്രിയപ്പെട്ടവരെ നഷ്ടമായവരോട് സംസാരിക്കവെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നമ്മുടെ പ്രിയപ്പെട്ടവരെ ഈ വൈറസ് തട്ടിയെടുത്തു. മരണപ്പെട്ടവര്‍ക്ക് ആദരമര്‍പിക്കുന്നതിനൊപ്പം കുടുംബാഗങ്ങളെ അനുശോചനവും അറിയിക്കുന്നു, മോദി പറഞ്ഞു. സംസാരത്തിനിടയില്‍ വാക്കുകള്‍ ഇടറിപ്പോയ മോദി, കുറച്ചുനേരത്തെ മൗനത്തിനുശേഷം വിതുമ്പുന്നതും കാണാം.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം നന്ദിയര്‍പിച്ചത്. രണ്ടാം തരംഗത്തില്‍ നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുകയും നിരവധിപേര്‍ക്ക് ഒരുപാടുകാലം ആശുപത്രിയില്‍ കഴിയേണ്ടി വരികയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് മോദി വികാരാധീനനായി സംസാരിച്ചത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആരോപിച്ചു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാതെ കോവിഡ് വാക്‌സിന്‍ മറ്റു രാജ്യത്തേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
മാത്രമല്ല ഈ കോവിഡ് കാലത്ത് ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും റാലികളിലും പ്രധാനമന്ത്രി പങ്കെടുത്തതിനെയും രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Keywords: PM Chokes Up As He Pays Tribute: 'This Virus Took Away Many Loved Ones', New Delhi, News, Politics, Health, Health and Fitness, Prime Minister, Narendra Modi, National."कोरोना वायरस ने हमारे कई अपनों को हमसे छीना है। मैं उन सभी लोगों को अपनी श्रद्धांजलि देता हूं, उनके परिजनों के प्रति सांत्वना व्यक्त करता हूं।"
— BJP (@BJP4India) May 21, 2021
कोरोना के कारण जान गंवाने वालों को श्रद्धांजलि देते हुए प्रधानमंत्री श्री नरेन्द्र मोदी भावुक हो गए। pic.twitter.com/UqTp8JzAAy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.