Investigation | ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിദ്യാർഥിയുടെ ഒരു കൈ നഷ്ടപ്പെട്ടു; ചികിത്സാ പിഴവെന്ന് ആരോപണം; ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു
Nov 21, 2022, 11:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദ്യാർഥിക്ക് ഒരു കൈ നഷ്ടപ്പെട്ടു. കൈ നഷ്ടമായത് തലശേരി ജെനറല്‍ ആശുപത്രിയില്‍ വന്‍ചികിത്സാ പിഴവെന്ന് ആരോപണമന്നയിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ അന്വേഷണമാരംഭിച്ചു. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി അന്വേഷണം നടത്തി റിപോർട് നല്‍കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശിച്ചത്.
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍, ഫുട്‌ബോള്‍ കളിക്കിടെ വീണുപരുക്കേറ്റ് എല്ല് പൊട്ടിയ വിദ്യാർഥിയുടെ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. തലശേരി ചേറ്റംകുന്ന് നാസാക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന അബൂബകര്‍ സിദ്ദീഖിന്റെ മകന്‍ സുല്‍ത്വാനാണ് കൈ നഷ്ടപ്പെട്ടത്. പാലയാട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാർഥിയാണ് 17 കാരനായ സുല്‍ത്വാന്‍. അപകടം നടന്നു ആശുപത്രിയില്‍ ചികിത്സ തേടിയ മകന് ദിവസങ്ങളോളം ചികിത്സ വൈകിപ്പിച്ചതിനാലാണ് കൈമുറിച്ചു മാറ്റേണ്ടിവന്നതെന്ന് രക്ഷിതാക്കള്‍ പരാതിയിൽ പറയുന്നു.
സുൽത്വാന്റെ രക്ഷിതാക്കൾ പറയുന്നത് ഇങ്ങനെ
'കഴിഞ്ഞ ഒക്‌ടോബര്‍ 30ന് വൈകുന്നേരമാണ് അപകടം നടന്നത്. വീടിനടുത്തുള്ള മൈതാനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് സുല്‍ത്വാന് വീണു എല്ലു പൊട്ടിയത്. ഉടന്‍ തലശേരി ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ എക്‌സറേ മെഷീന്‍ കേടായതിനാല്‍ തലശേരി കൊടുവള്ളി സഹകരണാശുപത്രിയില്‍ പോയി എക്‌സറേ എടുത്തു. കൈയുടെ രണ്ടു എല്ലുകള്‍ പൊട്ടിയിരുന്നു. അന്ന് ആശുപത്രിയില്‍ വരാതിരുന്ന അസ്ഥിരോഗ വിദഗ്ധന് എക്‌സറെയുടെ ഫോടോ അയച്ചുകൊടുക്കുകയും നിര്‍ദേശപ്രകാരം കൈസ്‌ക്വയില്‍ ഇട്ടുകെട്ടുകയുമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുല്‍ത്വാനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ വിജുമോന്‍ ശസ്ത്രക്രിയ് വിധേയനാക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും അവർ ചെയ്തില്ല.
നവംബര്‍ ഒന്നിന് രാവിലെ കൈയുടെ നിറം മാറിയപ്പോഴാണ് ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഒരു പൊട്ടല്‍ പരിഹരിച്ചുവെന്നാണ് ഡോക്ടര്‍ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും മതിലായ ചികിത്സ കിട്ടിയില്ലെന്നും കൈ മുഴുവനായി മുറിച്ചു മാറ്റണമെന്നുമാണ് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കൈയ്യുടെ മുട്ടിനുതാഴെയുള്ള ഭാഗം മുറിച്ചു മാറ്റിയത്. എന്നാല്‍ തികഞ്ഞ അനാസ്ഥ കൊണ്ടു കുട്ടിയുടെ ഒരു കയ്യുടെ മുട്ടിനു താഴെ മുറിച്ചു മാറ്റിയിട്ടും ന്യായീകരണവുമായ രംഗത്തു വന്നിരിക്കുകയാണ് തലശേരി ജെനറല്‍ ആശുപത്രി അധികൃതര്‍.
ചികിത്സ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കുട്ടിയുടെ കയ്യുടെ എല്ലുപൊട്ടി മൂന്നാമത്തെ ദിവസം കയ്യിലേക്ക് രക്ത ഓട്ടം നിലയ്ക്കുന്ന കംപാര്‍ട്മെന്റ് സിന്‍ഡ്രോമെന്ന അവസ്ഥ വന്നു. പിന്നീട് പലസര്‍ജറി ചെയ്തുവെങ്കിലും നീര്‍ക്കെട്ട് മാറാനുളളതു കൊണ്ടു കൈതുന്നികെട്ടിയിരുന്നില്ല. അന്നേ അണുബാധയ്ക്കു സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍പ്പെട്ടത്. അന്നേ രക്തം വാര്‍ന്നു പോവുകയും ചെയ്തു.രക്തം വാര്‍ന്നു പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നു അന്നേ ദിവസം തന്നെ മെഡികല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയക്കുകയും ചെയ്തുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ മൂന്നാമത്തെ ദിവസമാണ് എല്ലുപൊട്ടിയതിനു ശേഷവും ചികിത്സ തുടങ്ങിയത്'.

Keywords: Plus One student's hand amputated: Health department starts investigation, News, Top-Headlines, Kerala, Thalassery, Investigates, Football, Complaint, Report, Treatment, Health, Student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.