പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇപ്പോഴെങ്കിലും മാറിനില്‍ക്കണം, 2024 വരെ കാത്തിരിക്കാനാകില്ല: നരേന്ദ്രമോദിക്കും കേന്ദ്രസര്‍കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി അരുന്ധതി റോയ്
May 5, 2021, 11:10 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.05.2021) രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഴൂത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഇന്ത്യക്ക് ഒരു സര്‍കാരിനെ വേണമെന്ന് പറഞ്ഞ അവര്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാകില്ലെന്നും ആയിരക്കണക്കിന് പേര്‍ ഇനിയും മരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാനും അവര്‍ അഭ്യര്‍ഥിച്ചു. ദേശീയ മാധ്യമമായ സ്‌ക്രോള്‍ ഇന്നില്‍ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അവര്‍.
'2024 വരെ ഞങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒന്നിനുംവേണ്ടി അഭ്യര്‍ഥിക്കേണ്ടി വരുമെന്ന് എന്നെപ്പോലുള്ളവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വ്യക്തിപരമായി, അത് ചെയ്യുന്നതിനേക്കാള്‍ ജയിലില്‍ പോകുമായിരുന്നു. പക്ഷേ ഇന്ന്, ഞങ്ങളെല്ലാവരും വീടുകളില്‍ മരിച്ചുവീഴുന്നു, തെരുവുകളില്‍, ആശുപത്രിയുടെ കാര്‍ പാര്‍കിങ്ങുകളില്‍, വലിയ നഗരങ്ങളില്‍, ചെറിയ ടൗണുകളില്‍, ഗ്രാമങ്ങളില്‍, വനത്തില്‍, വയലില്‍ എല്ലായിടത്തും. ഒരു സാധാരണ പൗരനായ ഞാന്‍ ദശലക്ഷകണക്കിന് എന്റെ സഹപൗരന്‍മാരുമായി ചേര്‍ന്നുപറയുന്നു ദയവായി മാറിനില്‍ക്കൂ. ഇപ്പോഴെങ്കിലും. ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്, ദയവായി സ്ഥാനമൊഴിയൂ' -അരുന്ധതി റോയ് പറയുന്നു. നിങ്ങള്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ ആയിരകണക്കിന് പേര്‍ ഇനിയും മരിച്ചുവീഴുമെന്നും അതിനാല്‍ സ്ഥാനമൊഴിയൂവെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ആരോഗ്യസംവിധാനങ്ങളുടെ അഭാവവും ഓക്‌സിജന്‍ ക്ഷാമവും മറ്റു അസൗകര്യങ്ങളും മൂലം 3000ത്തില്‍ അധികം പേരാണ് ദിവസവും മരണത്തിന് കീഴടങ്ങുന്നത്. ജനങ്ങള്‍ കൂട്ടമായി മരിച്ചുവീണിട്ടും കേന്ദ്രസര്‍കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയാണെന്ന് പ്രതിപക്ഷം ഉള്‍പെടെ നിരവധിപേര്‍ പറഞ്ഞിരുന്നു. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.