ഉത്തരേന്ത്യന്‍ തൊഴിലാളിയുടെ കൈവിരല്‍ യന്ത്രത്തില്‍ കുരുങ്ങി അറ്റുപോയി, ഒമ്പതു മണിക്കൂര്‍ ശസ്ത്രക്രീയയിലൂടെ തുന്നിച്ചേര്‍ത്തു
Dec 28, 2017, 12:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 28.12.2017) കെട്ടിട നിര്‍മാണസ്ഥലത്തെ ജോലിക്കിടെ യന്ത്രത്തിനടിയില്‍ കുടുങ്ങി കൈവിരലുകള്‍ അറ്റുപോയ അന്യസംസ്ഥാന തൊഴിലാളിയുടെ കൈവിരലുകള്‍ എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ്‌സ് ഹോസ്പിറ്റലില്‍ നടന്ന ഒമ്പതു മണിക്കൂര്‍ നീണ്ട മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയയിലയൂടെ തുന്നിച്ചേര്‍ത്തു.
വില്ലിംഗ്ഡണ്‍ ഐലണ്ടിലെ മേരി മാതാ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് ബല്ലിയ ജില്ലയിലെ ബവനവല്ലി സ്വദേശി ഇന്ദ്രജിത് ചൗഹാന്റെ വലതുകൈയിലെ മൂന്നു വിരലുകളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൈലിംഗിനുള്ള മുവാക്‌സ് യന്ത്രത്തിന് ഗ്രീസിടുന്നതിനിടയില്‍ യന്ത്രത്തില്‍ കുടുങ്ങി അറ്റുപോയത്.
വില്ലിംഗ്ഡണ്‍ ഐലണ്ടിലെ മേരി മാതാ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് ബല്ലിയ ജില്ലയിലെ ബവനവല്ലി സ്വദേശി ഇന്ദ്രജിത് ചൗഹാന്റെ വലതുകൈയിലെ മൂന്നു വിരലുകളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൈലിംഗിനുള്ള മുവാക്‌സ് യന്ത്രത്തിന് ഗ്രീസിടുന്നതിനിടയില്‍ യന്ത്രത്തില്‍ കുടുങ്ങി അറ്റുപോയത്.
കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വൈകീട്ട് 5:30 ഓടെയാണ് സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൂണ്ടുവിരല്‍ വീണ്ടും ഉപയോഗിക്കാനാവാത്ത വിധം തകര്‍ന്നുപോയിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട നടുവിരലും മോതിരവിരലും ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാനായി. ഡോ. സെന്തില്‍കുമാര്‍, ഡോ. മനോജ് സനാപ്, ഡോ. നാസര്‍. എന്നിവരാണ് മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
Keywords: Kerala, News, Hospital, Doctor, Accident, Health, Doctor, Surgery, Plastic surgery for rejoining fingers of labourer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

