പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന സ്ത്രീകള്‍ ജാഗ്രത : ഗര്‍ഭാശയ കാന്‍സറിനു സാധ്യത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും വെള്ളം കുടിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സറിനു സാധ്യത എന്ന് പഠന റിപ്പോര്‍ട്ട്. ലണ്ടനിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന സ്ത്രീകളിലും, പ്ലാസ്റ്റിക് കുപ്പികളിലെ സൂപ്പ് പോലുള്ള സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിക്കുന്നവരിലും കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.

പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്ന ഗര്‍ഭിണികളുടെ ഗര്‍ഭസ്ഥ ശിശുവിന് ഭാവിയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്ക് വെള്ള കുപ്പികളിലും സൂപ്പ് കാനുകളിലും കണ്ടു വരുന്ന ബിസ്‌ഫെനോള്‍ എ (ബി.പി.എ) എന്ന രാസവസ്തുവാണ് പ്രോസ്‌ട്രേറ്റ് (മൂത്രസഞ്ചി യോട് അനുബന്ധിച്ചുള്ള )കാന്‍സറിനു കാരണമാകുന്നത്.

പഠനത്തിനു നേതൃത്വം നല്‍കിയ ഗൈല്‍ പ്രിന്‌സ് പറയുന്നത് അമേരിക്കയില്‍ വെച്ച് ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 95 ശതമാനം ഗര്‍ഭിണികളുടെ മൂത്രത്തിലും ബി.പി.എ യുടെ അളവ് ഉണ്ടായിരുന്നു എന്നതാണ്. അതിനര്‍ത്ഥം അവര്‍ ഏറ്റവും അടുത്ത് ബി പി എ അടങ്ങിയ ഭക്ഷ്യ വസ്തു കഴിക്കുകയോ കുടിക്കുകയോ ചെയ്തിരിക്കണം. തുടര്‍ന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ 12 ശതമാനം എലികള്‍ ഒഴികെ 45 ശതമാനം എലികളും കാന്‍സറിനുള്ള സൂചനകള്‍ കാണിച്ചു. സാന്‍ ഫ്രാന്‍സിസ് കോ യില്‍ നടന്ന എന്റൊക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷികത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന സ്ത്രീകള്‍ ജാഗ്രത : ഗര്‍ഭാശയ കാന്‍സറിനു സാധ്യത


Summary: London (IANS) A US study has suggested expectant women drinking from plastic bottles could be increasing their unborn child’s chances of developing cancer later in life.

Keywords: London, World, Water, Report, US, Delivery, pregnant, Girls, bottle, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia