P C George | വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് ശാരീരിക അസ്വസ്ഥത; രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടെന്നും ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍
May 25, 2022, 22:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടെന്നും ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം, വെണ്ണല മതവിദ്വേഷ പ്രസംഗ കേസുകളിലാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരം ഫോര്‍ട് പൊലീസ് കൊച്ചിയിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വെണ്ണല മത വിദ്വേഷ പ്രസംഗ കേസില്‍ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ എആര്‍ ക്യാംപിലെത്തിച്ച് പിസി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു. ഇനി ഫോര്‍ട് പൊലീസിന് കൈമാറും. കൊച്ചിയില്‍ നിന്നുള്ള പൊലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.
അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപീല്‍ പോകുമെന്ന് മകന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഹൈകോടതി നിര്‍ദേശം പാലിക്കുമെന്ന് പി സി ജോര്‍ജ് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും ഇറങ്ങിയതിന് ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുമെന്ന് മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പിസി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.
വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്കുള്ളതിനാല്‍ മിണ്ടുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. വിലക്ക് മാറിയശേഷം മാധ്യമങ്ങളോട് സംസാരിക്കാമെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

