കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നു: നടപടിയെടുക്കാന്‍ കൂട്ടാക്കാത്ത ആരോഗ്യ വകുപ്പിന്റെ നടപടി വിവാദത്തില്‍
Apr 1, 2020, 13:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 01.04.2020) നാട്ടിലേക്ക് വന്ന പ്രവാസികളുടെ ഫോണ്‍ നമ്പറും പാസ്പോര്‍ട്ട് വിവരങ്ങളും ചോര്‍ന്ന നടപടിയില്‍ മൗനം പാലിക്കുന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടി വിവാദമാകുന്നു. ചില സ്വകാര്യ ആശുപത്രികള്‍ക്കും സി പി എം നേതൃത്വത്തിനുമാണ് ഇവരുടെ നമ്പര്‍ കിട്ടിയിട്ടുള്ളത്. ഇതില്‍ മിക്ക പ്രവാസികളും ആശങ്കാകുലരാണ്.
വീടുകളിലും ആശുപത്രികളിലും കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് ആശംസാ സന്ദേശമയച്ച സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നടപടി വിവാദമായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. എയര്‍പോര്‍ട്ടിലും ജില്ലാ ആരോഗ്യ വിഭാഗത്തിനും രഹസ്യമായി നല്കിയ തങ്ങളുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നാണ് വിദേശത്തു നിന്നും വന്നവരുടെ ആരോപണം.
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം വിവാദമായിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് പ്രവാസികളുടെ പരാതി. ഫോണ്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് ലഭിച്ചതാണ് പലരെയും അമ്പരപ്പിച്ചിരിക്കുന്നത്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് സി പി എം ജില്ലാ സെക്രട്ടറിയുടെ ആശംസാ സന്ദേശം അയച്ചത് എങ്ങനെയാണെന്നാണ് ഇവരുടെ ചോദ്യം.
ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. കണ്ണൂരിലെ ചില സ്വകാര്യ ആശുപത്രികള്‍ക്കും ഈ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയതായും പരാതിയുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിലും കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുണ്ടായില്ലെന്നും ദുബൈയില്‍ നിന്നെത്തിയ ഒരു പ്രവാസി പറഞ്ഞു. എന്നാല്‍ കൊ വിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശംസ അയക്കുക മാത്രമാണ് ചെയ്തതെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന് പ്രതികരിച്ചു.

Keywords: Phone information of Covid patients leaked, Kannur, News, Health, Health & Fitness, Phone call, Politics, CPM, Leader, Controversy, Secret, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.