ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ എത്തില്ല; അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി നല്‍കിയ അപേക്ഷ പിന്‍വലിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 05.02.2021) ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ എത്തില്ല. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി (ഇയുഎ) നല്‍കിയ അപേക്ഷ കമ്പനി പിന്‍വലിച്ചു. ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കമിറ്റിയുമായി നടന്ന യോഗത്തിന് പിന്നാലെയാണ് ഈ തീരുമാനം.
ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ എത്തില്ല; അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി നല്‍കിയ അപേക്ഷ പിന്‍വലിച്ചു
ഫെബ്രുവരി മൂന്നിന് നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ വാക്‌സിന് അനുമതി നല്‍കാന്‍ ആവശ്യമായി വന്നേക്കാവുന്ന കൂടുതല്‍ വിവരങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും ഫൈസര്‍ വക്താവ് അറിയിച്ചു. എന്നാല്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുമായി ബന്ധപ്പെടുന്നത് തുടരുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പെടുത്തി അനുമതിക്കായി വീണ്ടും അപേക്ഷ സമര്‍പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഫൈസര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ചത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനായി വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദത്തിനായാണ് ഫൈസര്‍ അപേക്ഷ നല്‍കിയത്. യുകെയിലും ബഹ്റൈനിലും ക്ലിയറന്‍സ് നേടിയ ശേഷമാണ് കമ്പനി ഇന്ത്യയില്‍ ഉപയോഗാനുമതി തേടിയത്.

Keywords:  Pfizer Withdraws Emergency Use Request For Its Covid Vaccine In India, New Delhi, News, Health, Health and Fitness, Application, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia