കടകളില്‍ പോകാന്‍ വാക്‌സിന്‍ സെര്‍ടിഫികെറ്റ് നിര്‍ബന്ധം; സര്‍കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി
Aug 7, 2021, 16:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 07.08.2021) കടകളില്‍ പോകാന്‍ വാക്‌സിന്‍ സെര്‍ടിഫികെറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍കാരിന്റെ പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശത്തിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി ചാലക്കുടി സ്വദേശി പോളി വടക്കന്‍. സമൂഹത്തില്‍ മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്ക് ടെസ്റ്റ് ഡോസ് എടുത്തു വാക്‌സിന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് പോളി വടക്കന്‍ ഹൈകോടതിയെ സമീപിച്ചത്.
എല്ലാ ദിവസവും ആര്‍ ടി പി സി ആര്‍ എടുക്കുക എന്നത് പ്രായാഗികമല്ല എന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. അതുകൊണ്ടുതന്നെ സര്‍കാര്‍ ഉത്തരവു പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന സര്‍കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്ത ഹനിക്കുന്നതുമാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
പുതിയ നിബന്ധന പ്രകാരം അലര്‍ജിക് രോഗിയായ ഹര്‍ജിക്കാരന്‍ ഏത് ഇംഗ്ലീഷ് മരുന്ന് എടുക്കണമെങ്കിലും ടെസ്റ്റ് ഡോസ് സ്വീകരിച്ച ശേഷം മാത്രമേ സാധിക്കൂ. വാക്‌സിന്‍ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാന്‍ കളമശേരി മെഡികെല്‍ കോളജ് ഉള്‍പെടെ പല ആശുപത്രികളെ സമീപിച്ചെങ്കിലും കേന്ദ്ര സര്‍കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇത് കാണിച്ച് ഡി എം ഒയ്ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അലര്‍ജി പ്രശ്‌നമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്.
സര്‍കാരിന്റെ പുതിയ മാനദണ്ഡമനുസരിച്ച് വാക്‌സിന്‍ എടുത്തു രണ്ടാഴ്ച കഴിഞ്ഞവര്‍ക്കു മാത്രമാണ് കടയിലോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങാന്‍ സാധിക്കുക. കോവിഡ് വന്നു മാറി ഒരു മാസം പൂര്‍ത്തിയാകാത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് ഉള്ളവര്‍ക്കും അനുവാദമുണ്ട്.
Keywords: Petition in the High Court against the government's new Covid restrictions, Kochi, High Court of Kerala, News, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

