കേന്ദ്ര സര്‍കാരിന്റെ അനുമതി ലഭിച്ചു; 2 മുതല്‍ 18 വയസുവരെ പ്രായമുള്ളവരില്‍ കോവിഡ് വാക്സിന് പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക്
Feb 7, 2021, 11:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 07.02.2021) കേന്ദ്ര സര്‍കാരിന്റെ അനുമതി ലഭിച്ചതോടെ 2 മുതല്‍ 18 വയസുവരെ പ്രായമുള്ളവരില്‍ കോവിഡ് വാക്സിന് പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക്. കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണം നടത്താനുള്ള കേന്ദ്ര സര്‍കാര്‍ അനുമതി ലഭിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കോവാക്സിന് പരീക്ഷണം തുടങ്ങും.
കഴിഞ്ഞ ദിവസം കേന്ദ്രസര്‍കാര്‍ സംസ്ഥാനങ്ങളോട് വാക്സിന് വിതരണം വേഗത്തിലാക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാരണം, പല സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തവരില്‍ 50 ശതമാനം പേര് മാത്രമേ വാക്സിന് സ്വീകരിക്കാന്‍ എത്തുന്നുള്ളു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും നല്കിയ ശേഷം 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് കേന്ദ്രസര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് തന്നെ ഈ ഘട്ടം തുടങ്ങുമെന്നാണ് വിവരം. അതിനു ശേഷമാണ് കുട്ടികള്‍ക്ക് വാക്സിന് നല്കിത്തുടങ്ങുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

