ഡ്രൈവിംഗ് ലൈസന്‍സിന് മെഡികല്‍ സെര്‍ടിഫികറ്റ് നല്‍കുവാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി; മന്ത്രി ആന്റണി രാജു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.12.2021) ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡികല്‍ സെര്‍ടിഫികറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്‌ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡികല്‍ സെര്‍ടിഫികറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.

ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്‌ട്രേഡ് മെഡികല്‍ പ്രാക്ടീഷണര്‍മാരുടെ മെഡികല്‍ സെര്‍ടിഫികറ്റും ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. 

ഡ്രൈവിംഗ് ലൈസന്‍സിന് മെഡികല്‍ സെര്‍ടിഫികറ്റ് നല്‍കുവാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി; മന്ത്രി ആന്റണി രാജു


മെഡികല്‍ സെര്‍ടിഫികറ്റ് നല്‍കുന്നതിന് ബി എ എം എസ് ഡോക്ടര്‍മാര്‍ക്ക് എം ബി ബി എസ് ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Keywords: Permission for Ayurvedic doctors to issue medical certificates for driving licenses; Minister Antony Raju, Thiruvananthapuram, News, Driving Licence, Minister, Health, Health and Fitness, Doctor, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia