Health | രണ്ട് വര്‍ഷമായി അതികഠിനമായ ചുമ; 54 കാരന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യം!

 
Health
Health

Representational Image Generated by Meta AI

ഷുവിന്റെ ശ്വാസകോശത്തിലെ ഈ വിചിത്ര കണ്ടെത്തല്‍ ഷുവിനെയും മെഡിക്കല്‍ സംഘത്തെയും അത്ഭുതപ്പെടുത്തി. ഒരു ലഘുഭക്ഷണം ഇത്രയും നേരം അസ്വസ്ഥതയ്ക്കും ചുമയ്ക്കും കാരണമാകുമോ എന്ന ആശ്ചര്യത്തിലായിരുന്നു അവര്‍

ബീജിംഗ്: (KVARTHA) ചൈനയിലെ സെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള 54 കാരന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ച്ചയായ ചുമയുടെ പിടിയിലായിരുന്നു. ഇത്രയും നീണ്ടതും കഠിനവുമായ ചുമ കാരണം തനിക്ക് ക്യാന്‍സര്‍ പിടുപെടുമോ എന്ന ആശങ്കയിലായിരുന്നു അദ്ദേഹം. ചുമ മാറുന്നതിനായി പലതരം മരുന്നുകള്‍ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. വിട്ടുമാറാതെയുള്ള ചുമ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ ബാധിച്ചുത്തുടങ്ങി. ഇതോടെ ഈ ഒരു പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു.

ഇതിനുവേണ്ടിയുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം, ഷു എന്ന് പേരുള്ള ആ മനുഷ്യന്‍ സെജിയാങ് ഹോസ്പിറ്റലിലെ വിദഗ്ധരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ ശ്വാസകോശത്തില്‍ ഒരു സെന്റീമീറ്റര്‍ അളവില്‍ ഒരു പുള്ളി പോലെ എന്തോ ഒന്ന് കണ്ടെത്തി. ഇതുകണ്ട് ന്യുമോണിയയോ ട്യൂമറോ ആണെന്ന് ഡോക്ടര്‍മാര്‍ ആദ്യം സംശയിച്ചു. മാത്രമല്ല ക്യാന്‍സറിനുള്ള സാധ്യത തള്ളിക്കളയാന്‍ ബയോപ്‌സി നടത്താന്‍ പദ്ധതിയിടുകയും ചെയ്തു.

പരിശോധനയില്‍ കണ്ടെത്തിയത്!

പരിശോധനയ്ക്കിടെ, ഡോക്ടര്‍മാര്‍ ആ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തി - ഒരു മുളകിന്റെ കഷ്ണം ഷുവിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയിരിക്കുകയാണത്രേ. രണ്ട് വര്‍ഷം മുമ്പ്, ഹോട്ട്പോട്ട് കഴിക്കുന്നതിനിടയില്‍ ഷൂവിന് ശ്വാസംമുട്ടുകയും മുളകിന്റെ കഷ്ണം അബദ്ധത്തില്‍ ശ്വാസകോശത്തിലേക്ക് പോകുകയും ആയിരുന്നു. ഈ വസ്തു ടിഷ്യുവിന് കീഴില്‍ മറഞ്ഞിരുന്നതുകൊണ്ടാണ് സ്‌കാനില്‍ ഇത് വെളിപ്പെടാതിരുന്നത്.

സംഭവം അറിഞ്ഞവരെല്ലാം ഞെട്ടി

ഷുവിന്റെ ശ്വാസകോശത്തിലെ ഈ വിചിത്ര കണ്ടെത്തല്‍ ഷുവിനെയും മെഡിക്കല്‍ സംഘത്തെയും അത്ഭുതപ്പെടുത്തി. ഒരു ലഘുഭക്ഷണം ഇത്രയും നേരം അസ്വസ്ഥതയ്ക്കും ചുമയ്ക്കും കാരണമാകുമോ എന്ന ആശ്ചര്യത്തിലായിരുന്നു അവര്‍. മുളകിന്റെ കഷണം രണ്ട് വര്‍ഷത്തോളമാണ് ഷുവിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്നത്. ഈ കാലയളവില്‍ അതുണ്ടാക്കിയ പ്രകോപനം കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥകളിലേക്ക് ആ മനുഷ്യനെ തളളിവിടുകയായിരുന്നു. എന്നാല്‍ മുളക് കഷണം നീക്കം ചെയ്തതോടെ ഷുവിന് ഒടുവില്‍ തന്റെ വിട്ടുമാറാത്ത ചുമയില്‍ നിന്ന് ആശ്വാസം ലഭിച്ചുവെന്ന്  സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.

പലപ്പോഴും നമ്മള്‍ നിസാരമെന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ എങ്ങനെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഈ മനുഷ്യന്റെ അനുഭവം ആശ്ചര്യപ്പെടുത്തുന്ന ട്വിസ്റ്റോടെ സന്തോഷത്തോടെ അവസാനിച്ചു, എന്നാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട അവബോധത്തിന്റെയും ജാഗ്രതയുടെയും ആവശ്യകതയും ഈ സംഭവം ഊന്നിപ്പറയുന്നു. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ മടികൂടാതെ ഒരു ഡോക്ടറെ സമീപിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia