എ ബി, ബി രക്തഗ്രൂപുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതല്‍; ഒ ഗ്രൂപുകാരില്‍ കുറവ്; പഠനവുമായി സി എസ് ഐ ആര്‍
May 11, 2021, 13:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 11.05.2021) മറ്റു രക്തഗ്രൂപുകളെ അപേക്ഷിച്ച് എ ബി, ബി രക്തഗ്രൂപുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപോര്‍ട്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സി.എസ്.ഐ.ആര്‍) ഇതു സംബന്ധിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.
എന്നാല്‍ 'ഒ' രക്ത ഗ്രൂപ് ഉള്ളവരിലാണ് ഏറ്റവും കുറവ് വൈറസ് ബാധിച്ചതെന്നും പഠനത്തില്‍ പറയുന്നു. അതേസമയം, ഒ ഗ്രൂപുകാരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തില്‍ പറയുന്നു.
സി എസ് ഐ ആര്‍, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യസത്തിന് കാരണമെന്നാണ് പറയുന്നത്.
ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും അണുബാധ തടയാനും കഴിയും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകള്‍ 140-ഓളം ഡോക്ടര്‍മാര്‍ വിശകലനം ചെയ്തതായും സി എസ് ഐ ആര്‍ പറയുന്നു.
എ ബി രക്തഗ്രൂപിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നില്‍ ബി ഗ്രൂപുകാരാണെന്നുമാണ് കണ്ടെത്തല്‍. ഒ ഗ്രൂപിലുള്ള ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

Keywords: People with AB and B blood groups more susceptible to Covid-19, says CSIR report, New Delhi, News, Health, Health and Fitness, Researchers, Study, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.