കടകള്‍ അടയ്ക്കാനെത്തിയ കൗണ്‍സിലര്‍ക്കും സംഘത്തിനും നേരെ കച്ചവടക്കാരുടെ ചാണകമേറ്; 7പേര്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 14.05.2020) കടകള്‍ അടയ്ക്കാനെത്തിയ കൗണ്‍സിലര്‍ക്കും സംഘത്തിനും നേരെ കച്ചവടക്കാരുടെ ചാണകമേറ്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കച്ചവടക്കാര്‍ സംഘം ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. അതേസമയം കൗണ്‍സിലര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കുമെതിരെ ആക്രമണം നടത്തിയവരെ പൊലീസ് വിരട്ടിയോടിച്ചു.

കലാശി പാളയ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് കൗണ്‍സിലര്‍ പ്രതിഭ ധന്‍രാജിനെതിരെ കച്ചവടക്കാര്‍ ചാണകമെറിഞ്ഞത്. തീവ്ര ആഘാത പ്രദേശമാണ് ഇവിടം. കടകള്‍ തുറന്നുവെന്ന വിവരം ലഭിച്ചതോടെ കോര്‍പ്പറേറ്ററും സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് കടകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കടകള്‍ അടയ്ക്കാനെത്തിയ കൗണ്‍സിലര്‍ക്കും സംഘത്തിനും നേരെ കച്ചവടക്കാരുടെ ചാണകമേറ്; 7പേര്‍ കസ്റ്റഡിയില്‍

എന്നാല്‍ കടകള്‍ അടയ്ക്കാന്‍ കൂട്ടാക്കാതെ ഇവര്‍ കോര്‍പ്പറേറ്ററുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. 14 ദിവസമായി പ്രദേശത്ത് പുതിയ രോഗികളൊന്നുമില്ലെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടി. തീവ്ര ആഘാത മേഖലയല്ലെന്ന് പ്രഖ്യാപിക്കുന്നതുവരെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന തീരുമാനത്തില്‍ കൗണ്‍സിലര്‍ ഉറച്ചുനിന്നതോടെ കച്ചവടക്കാര്‍ റോഡില്‍നിന്ന് ചാണകം വാരിയെറിയുകയായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ട് പ്രദേശത്തെ മുഴുവന്‍ കടകളും അടപ്പിച്ചു.

Keywords: People attack councillor in Bengaluru, Bangalore, News, Health & Fitness, Health, Police, Custody, Attack, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia