60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക് കോവിഡ് വാക്സിനേഷന്‍ മാർച് ഒന്നുമുതല്‍; സര്‍കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യമായിരിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.02.2021) 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ മാർച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ ലഭ്യമാകും. സര്‍കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക് കോവിഡ് വാക്സിനേഷന്‍ മാർച് ഒന്നുമുതല്‍; സര്‍കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യമായിരിക്കും
Aster mims 04/11/2022 സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന് പണം നല്‍കേണ്ടിവരും. തുക എത്രയെന്ന് കുറച്ചു ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം തീരുമാനിക്കും. വാക്‌സിന്‍ നിര്‍മാതാക്കളുമായും ആശുപത്രികളുമായും ചര്‍ച നടത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പെടെ മുന്‍നിര പോരാളികള്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കി വരുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ 60 വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. ഇതിന് പുറമേ മറ്റു രോഗങ്ങള്‍ അലട്ടുന്ന 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുമെന്നും പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

10,000 സര്‍കാര്‍ ആശുപത്രികളും 20,000 സ്വകാര്യ ആശുപത്രികളുമാണ് വാക്സിനേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുക. നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടി ജനങ്ങളാണ് വാക്സിന്‍ സ്വീകരിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1,21,65,598 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി സര്‍കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

Keywords:  People above 60 yrs will be vaccinated from March 1, says govt, New Delhi, News, Health, Health and Fitness, Press meet, Minister, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia