SWISS-TOWER 24/07/2023

10 വര്‍ഷമായി ചുമക്ക് ആശ്വാസം ലഭിക്കാത്ത വിദ്യാര്‍ത്ഥിനിയെ പരിശോധിച്ച ഡോക്ടര്‍ കണ്ടത് വയറ്റില്‍ കുടുങ്ങി കിടക്കുന്ന പെന്നിന്റെ ടോപ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 31.03.2017) 10 വര്‍ഷമായി ചുമച്ച് കൊണ്ടിരിക്കുന്ന 19 കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഒടുവില്‍ ആശ്വാസം. വര്‍ഷങ്ങളായി ചുമയും വയറു വേദനയുമായി പ്രയാസപ്പെട്ടിരുന്ന പെണ്‍കുട്ടിയെ ബ്രോങ്കോസ്‌കോപ്പി നടത്തിയതിലൂടെയാണ് ശ്വാസകോശത്തില്‍ പെന്നിന്റെ ടോപ് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ടോപ് പുറത്തെടുക്കുകയായിരുന്നുവെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.

അസഹനീയമായ ചുമ ഇടക്ക് വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഡോക്ടറെ കാണിക്കുമ്പോഴൊക്കെ മരുന്ന് തരുമെന്നല്ലാതെ ആരും വിദഗ്ദ്ധമായി പരിശോധിച്ചിരുന്നില്ല. അങ്ങിനെയാണ് യുവതി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസില്‍ (ആര്‍ ജി ഐ സി ഡി ) കാണിച്ചത്. അവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് പെന്നിന്റെ ടോപ് കണ്ടെത്തിയത്. പെണ്‍കുട്ടി ചെറുപ്പത്തില്‍ വിഴുങ്ങി പോയതായിരുന്നു ടോപ്.

എന്നാല്‍ ഇത് പുറത്തെടുക്കുക നിസാരമായിരുന്നില്ലെന്ന് ഡോ. ശശീധര ബഗ്ഗി പറഞ്ഞു. ഒരു മാസത്തോളം പെണ്‍കുട്ടിയെ തയാറെടുപ്പിച്ച ശേഷമാണ് ശസ്ത്രക്രിയ ചെയ്തതെന്നും യുവതി ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

10 വര്‍ഷമായി ചുമക്ക് ആശ്വാസം ലഭിക്കാത്ത വിദ്യാര്‍ത്ഥിനിയെ പരിശോധിച്ച ഡോക്ടര്‍ കണ്ടത് വയറ്റില്‍ കുടുങ്ങി കിടക്കുന്ന പെന്നിന്റെ ടോപ്

Summary: Pen cap removed from girl's lungs after 9 years. A pen cap was removed from the lungs of a 19-year-old Indian girl after years.   The girl was suffering from persistent cough and congestion accompanied by pain for nearly 10 years.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia