Health Crisis | മോർച്ചറിയിൽ ജീവൻ്റെ തുടിപ്പുമായി പുറത്തുവന്ന പവിത്രൻ ഒടുവിൽ മരണത്തിന് കീഴടങ്ങി

 
Pavithran revived at mortuary at AKG Hospital, Kannur
Pavithran revived at mortuary at AKG Hospital, Kannur

Photop: Arranged

● കുത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയാണ് പവിത്രൻ. 
● കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ഇയാൾ ആശുപത്രി വിട്ടിരുന്നു. 
● വീട്ടിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
● നേരത്തെ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് മംഗ്ളൂരിലെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ.

കണ്ണൂർ: (KVARTHA) എ.കെ.ജി സഹകരണ ആശുപത്രി മോർച്ചറിയിൽ നിന്ന് ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി പിന്നീട് വീട്ടിലേക്ക് മടങ്ങിയ പവിത്രൻ മരണമടഞ്ഞു. കുത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയാണ് പവിത്രൻ. കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ഇയാൾ ആശുപത്രി വിട്ടിരുന്നു. വീട്ടിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നേരത്തെ ശ്വാസരോഗത്തെ തുടർന്ന് മംഗ്ളൂരിലെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ നിന്ന് പവിത്രനെ കണ്ണൂർ എകെജി ആശുപത്രി മോർച്ചറിയിൽ കൊണ്ടുവന്നു. മംഗളൂരുവിൽ നിന്ന് വൈകീട്ട് പുറപ്പെട്ട ആംബുലൻസ് രാത്രിയോടെയാണ് കണ്ണൂർ ഹോസ്പിറ്റലിൽ എത്തിയത്. ആശുപത്രി ചിലവ് അധികമായതിനാൽ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Pavithran revived at mortuary at AKG Hospital, Kannur

വെന്‍റിലേറ്റർ മാറ്റിയാൽ മരണം സംഭവിക്കുമെന്ന് ഹെഗ്ഡേ ആശുപത്രിയിലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നാണ് പറയുന്നത്. വെന്‍റിലേറ്ററിൽ നിന്നും മാറ്റി നാട്ടിലേക്ക് പുറപ്പെടുന്ന വഴിമധ്യേ പവിത്രന്റെ ശ്വാസം നിലച്ചതായി കണ്ടതോടെ മരിച്ച വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മോർച്ചറിയിലേക്ക് കൊണ്ടു പോകും വഴിയാണ് ജീവൻ്റെ തുടിപ്പ് കണ്ടെത്തിയത്. 

മോർച്ചറിക്ക് മുന്നിൽ വെച്ച് മോർച്ചറി അറ്റൻഡർ ജയൻ പവിത്രനിൽ ജീവൻ്റെ തുടിപ്പ് കാണുകയായിരുന്നു. നാഡിമിടിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഡോക്ടർ പൂർണിമ റാവുവിൻ്റെ ചികിത്സയിൽ ആരോഗ്യ നിലയിൽ മാറ്റം വന്നതിനെ തുടർന്ന് പവിത്രനെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ അസുഖം മൂർച്ഛിച്ച് വീണ്ടും സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

 

Pavithran was revived briefly in the mortuary but eventually succumbed to death after being transferred back home.

#PavithranDeath #AKGHospital #KannurNews #Mangalore #CriticalCare #RevivedDeath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia